പ്രാചീന കാലം മുതൽക്കേ ഏറ്റവും പ്രചാരമുള്ള നിർമ്മാണ വസ്തുവാണ് മണൽ. വിവിധ തരം മണലുകൾക്ക് വ്യത്യസ്തമായ സവിശേഷതകളാണുള്ളത്.അതിനാൽ തന്നെ കെട്ടിട നിർമ്മാണത്തിന് എല്ലാ തരം മണലുകളും ഉപയോഗിക്കില്ല.നിർമ്മാണപ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്ന മണലുകളും അവയുടെ സവിശേഷതകളും വിശദമായി പരിശോധിക്കാം.

വ്യത്യസ്ത തരം മണലുകൾ :

River Sand :

നിർമ്മാണത്തിന് ഏറ്റവും പ്രചാരത്തിലുള്ള മണലാണിത്.പ്രധാനമായും നദികളിൽ നിന്നും നദികളുടെ തീരത്തു നിന്നുമാണ് ഇവ ലഭിക്കുന്നത്.സാധാരണയായി മങ്ങിയ ബ്രൗൺ നിറം മുതൽ ഇരുണ്ട നിറംവരെയുള്ള നിറങ്ങളിലാണ് ഈ മണൽ കാണുന്നത്.ഇത് കല്ലുപണി,ഇഷ്ടിക കൊണ്ടുള്ള നിർമ്മാണം തുടങ്ങി വിവിധ തരം നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.

Concrete Sand :

നിർമ്മാണ മേഖലയിൽ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് കോൺക്രീറ്റ് മണൽ. ദൃഢമായ അടിത്തറയോ അടിത്തട്ടിയോ നിർമ്മിക്കാൻ സാധാരണയായി ഇത് ഉപയോഗിക്കുന്നു.കോൺക്രീറ്റിൽ കാണപ്പെടുന്ന മണൽ എന്ന പേരിൽ ഇത് പരക്കെ അറിയപ്പെടുന്നുണ്ടെങ്കിലും, ഇഷ്ടിക കൊണ്ടുള്ള നിർമ്മാണത്തിന് മോർട്ടാർ നിർമ്മിക്കാൻ ലാൻഡ്സ്കേപ്പിംഗ് മേഖലയിലും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഡ്രൈവ്‌വേകൾ,  നടപ്പാതകൾ എന്നിവ പോലുള്ള സ്ഥലങ്ങളിൽ സുഗമമായ നിലം നൽകാനും കോൺക്രീറ്റ് മണൽ ഉപയോഗിക്കുന്നു.

M-Sand or Manufactured Sand: 

ഈ മണലിന്റെ ശക്തിയും ഈടുനില്പ്പും കാരണം ഇത് റോഡ് നിർമ്മാണം,പാലം നിർമ്മാണം എന്നിവയ്ക്ക് ഉപയോഗിക്കുന്നു.പാറകൾ പൊട്ടിച്ച് നിശ്ചിത വലിപ്പത്തിലാക്കിയാണ് ഇത് നിർമ്മിക്കുന്നത്.പരമ്പരാഗത മണലിനെ അപേക്ഷിച്ച് ഇത് നിർമ്മിക്കുന്നത് കുറഞ്ഞ ചെലവിലാണ്.

Fill Sand: 

Backfilling, bedding എന്നിവയ്ക്കാണ് സാധാരണയായി ഇത് ഉപയോഗിക്കുന്നത്.ഇത് പൊതുവെ മിനുസമായി പൊട്ടിച്ച പാറകളും quartz,granite,limestone തുടങ്ങിയവയും കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.കോൺക്രീറ്റ് നിർമ്മാണത്തിന് ഇവ അനുയോജ്യമല്ല.എന്നാൽ മറ്റനവധി നിർമ്മാണ പ്രവർത്തനങ്ങളിൽ കുറഞ്ഞ ചെലവിൽ ഇവ ഉപയോഗിക്കാനാവും.

Pit Sand:

ഉയർന്ന durability യും stability യും കാരണം ഇവ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു.ഇവ സാധാരണയായി ചുവപ്പ് മുതൽ ഓറഞ്ച് വരെയുള്ള നിറങ്ങളിലാണ് കാണുന്നത്.ഇത് കുഴികളിൽ നിന്നും ഖനനം ചെയ്താണെടുക്കുന്നത്.കോൺക്രീറ്റ്,മോർട്ടാർ ,asphalt എന്നിവയുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു.


ഓരോ തരം മണലിനും വ്യത്യസ്ത സവിശേഷതകളും ഉപയോഗങ്ങളുമാണുള്ളത്.ഓരോന്നിന്റെയും സവിഷേതകൾ മനസിലാക്കി ആവശ്യങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.