വലിയ നിർമ്മാണ പദ്ധതികളിൽ വിവിധ ആവശ്യങ്ങൾക്കായി ഭാരമുള്ള വിവിധ നിർമ്മാണ ഉപകരണങ്ങൾ ഉപയോഗിക്കുന്നു.ഓരോ പ്രോജക്ടും വ്യത്യസ്തമായതിനാൽ, ജോലിയുടെ വലുപ്പത്തിനും സാമ്പത്തിക കാര്യക്ഷമതയ്ക്കും അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള ഉപകരണങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഈ ഉപകരണങ്ങൾ നിർമ്മാണ പ്രക്രിയയെ എളുപ്പത്തിലും വേഗത്തിലും പൂർത്തീകരിക്കാൻ സഹായിക്കുന്നു.
നിർമ്മാണ മേഖലയിൽ സാധാരണയായി ഉപയോഗിക്കുന്ന ഭാരമുള്ള ഉപകരണങ്ങൾ:
1.Excavator
നിർമ്മാണ മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ടതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ ഉപകരണമാണ് ഇത് . ഭൂമി കുഴിക്കാനാണ് പ്രധാനമായും ഈ ഉപകരണം ഉപയോഗിക്കുന്നത്. പക്ഷേ മറ്റു പലതരത്തിലുള്ള ജോലികൾക്കും ഇവ ഉപയോഗിക്കുന്നു. കോൺക്രീറ്റ് ബ്ലോക്കുകൾ, പൈപ്പുകൾ, മരം തുടങ്ങിയ ഭാരമുള്ള വസ്തുക്കൾ എളുപ്പത്തിൽ ഉയർത്താനും നീക്കം ചെയ്യാനും ഇതുപയോഗിക്കുന്നു.പഴയ കെട്ടിടങ്ങൾ, റോഡുകൾ, മതിലുകൾ എന്നിവ പൊളിക്കുന്നതിന് ഇവ ഉപയോഗിക്കുന്നു.പുഴയുടെ അടിയിലെ മണ്ണും മണലും നീക്കം ചെയ്ത് പുഴയുടെ ആഴം കൂട്ടാൻ ഇത് സഹായിക്കുന്നു.വലിയ മരങ്ങൾ വേരിൽ നിന്ന് മുറിച്ചുകളയാൻ ഈ ഉപകരണം ഉപയോഗിക്കുന്നു.
എക്സ്കവേറ്ററിന് ഒരു നീണ്ട കൈയും ഒരു ഓപ്പറേറ്റർ കാബിനും ഉണ്ട്. കൈയുടെ അറ്റത്ത് കുഴിക്കാനുള്ള ബക്കറ്റ് ഏർപ്പെടുത്തിയിരിക്കുന്നു. ഓപ്പറേറ്റർ ഇരിക്കുന്ന കാബിൻ 360 ഡിഗ്രിയിൽ തിരിക്കാൻ കഴിയും, ഇത് പ്രവർത്തനം എളുപ്പമാക്കുന്നു. ചക്രങ്ങളിലും ട്രാക്കുകളിലും ഇവ ലഭ്യമാണ് .വ്യത്യസ്ത വലുപ്പങ്ങളിലും വിവിധ തരം excavator കൾ ലഭ്യമാണ്.ചെറിയ ജോലികൾക്ക് ചെറിയ എക്സ്കവേറ്ററുകൾ മതിയാകും, വലിയ കുഴിക്കലുകൾക്കും ഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നതിനും വലിയ എക്സ്കവേറ്ററുകൾ ആവശ്യമാണ്. നിർമ്മാണ പ്രവർത്തനങ്ങളിൽ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനും ഇവ വളരെ സഹായിക്കുന്നു.
നിർമ്മാണ മേഖലയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു ഉപകരണമാണ് backhoe. പേര് സൂചിപ്പിക്കുന്നതുപോലെ, വാഹനത്തിന്റെ പിൻഭാഗത്താണ് hoe (കുഴിക്കാനുള്ള കൈ) ഘടിപ്പിച്ചിരിക്കുന്നത്, മുന്നിൽ ലോഡിംഗ് ബക്കറ്റും. മെഷീൻ ലെവെലിന് താഴെയുള്ള കുഴികൾ കുഴിക്കാനും മുന്നിലെ ബക്കറ്റ് ഉപയോഗിച്ച് മെറ്റീരിയലുകൾ കയറ്റാനും ഇറക്കാനും ഉയർത്താനും ഇത് വളരെ ഉപകാരപ്രദമാണ്.Horizontally തിരിക്കാവുന്ന hoe കാരണം ചെറിയ ഇടങ്ങളിലും ഇടുങ്ങിയ വഴികളിലും ഇവയ്ക്ക് പ്രവർത്തിക്കാൻ കഴിയുന്നു.ഒരേ യന്ത്രത്തിൽ തന്നെ കുഴിക്കലും ലോഡിംഗും ചെയ്യാൻ കഴിയുന്നതിനാൽ പ്രവർത്തന സമയം കുറയ്ക്കുന്നു.
നിർമ്മാണ മേഖലയിൽ വലിയ ആഴത്തിലുള്ള കുഴികൾ വേഗത്തിൽ ചെയ്യാൻ ഉപയോഗിക്കുന്ന ഭാരമുള്ള ഉപകരണമാണ് ഇത്. ഇതിന് വളരെ നീളമുള്ള ഒരു boom ഉണ്ട്, അതിന്റെ മുകളിൽ നിന്ന് കേബിൾ ഉപയോഗിച്ച് കുഴിക്കാനുള്ള ബക്കറ്റ് തൂക്കിയിരിക്കുന്നു. തുറമുഖങ്ങൾ നിർമ്മിക്കുന്നതിനും ആഴം കൂട്ടുന്നതിനും വലിയ അളവിൽ മണ്ണും മണലും മറ്റ് വസ്തുക്കളും നീക്കം ചെയ്യുന്നതിനുമായി ഇവ ഉപയോഗിക്കുന്നു.പാലങ്ങൾ, തുരങ്കങ്ങൾ, കെട്ടിടങ്ങളുടെ അടിത്തറ എന്നിവ നിർമ്മിക്കുന്നതിന് വെള്ളത്തിനടിയിൽ കുഴികൾ വേണ്ടി വരുമ്പോൾ ഇത് ഉപയോഗിക്കുന്നു.അണക്കെട്ടുകളിലും മറ്റ് ജലാശയങ്ങളിലും അടിഞ്ഞുകൂടിയ മണലും ചെളിയും മറ്റ് അവശ്യവസ്തുക്കളും നീക്കം ചെയ്യാനും ഇവ അനുയോജ്യമാണ്. ഒറ്റ തവണയിൽ വലിയ അളവിൽ മണ്ണ് നീക്കം ചെയ്യാൻ കഴിയുന്ന വലിയ ബക്കറ്റുകൾ ഇതിൽ ഉണ്ട്. Boom ന്റെ നീളം കാരണം, കുഴിച്ചെടുത്ത മണ്ണ് ഏറെ ദൂരത്തേക്ക് മാറ്റാൻ കഴിയും.നിർമ്മാണ പ്രവർത്തനങ്ങളിൽ മണ്ണും പാറയും നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ശക്തവും പ്രധാനപ്പെട്ടതുമായ ഉപകരണമാണ് ബുൾഡോസർ. മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന മൂർച്ചയുള്ള വലിയ മെറ്റൽ പ്ലേറ്റ് ഉപയോഗിച്ചാണ് ഇത് മണ്ണ് നീക്കം ചെയ്യുന്നത്. ഈ മെറ്റൽ പ്ലേറ്റ് ഹൈഡ്രോളിക് പിസ്റ്റണുകൾ ഉപയോഗിച്ച് ഉയർത്താനും താഴ്ത്താനും കഴിയും.
പുതിയ നിർമ്മാണങ്ങൾക്കും റോഡ് നിർമ്മാണത്തിനും മുന്നോടിയായി മുകൾഭാഗത്തെ മണ്ണ് നീക്കം ചെയ്യാൻ ബുൾഡോസർ ഉപയോഗിക്കുന്നു. നിർമ്മാണത്തിന് ആവശ്യമായ രീതിയിൽ ഭൂമി നിരപ്പാക്കാൻ ബുൾഡോസർ സഹായിക്കുന്നു.കാടുകൾ വെട്ടി നിരപ്പാക്കാനും മരങ്ങൾ പറിച്ചെടുക്കാനും ഇവ ഉപയോഗിക്കാം.
നിർമ്മാണ മേഖലയിൽ, പ്രത്യേകിച്ച് റോഡ് നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു ഉപകരണമാണ് ഗ്രേഡർ അഥവാ മോട്ടോർ ഗ്രേഡർ. നിലം നിരപ്പാക്കുന്നതിനാണ് പ്രധാനമായും ഗ്രേഡർ ഉപയോഗിക്കുന്നത്.
മുന്നിലും പിന്നിലുമുള്ള ചക്രങ്ങൾക്കിടയിൽ ഘടിപ്പിച്ചിരിക്കുന്ന ബ്ലേഡ്പ് പ്രവർത്തനസമയത്ത് ഭൂമിയിലേക്ക് താഴ്ത്തുന്നു.പിൻ ചക്രങ്ങളുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഓപ്പറേറ്റർ കാബിനിൽ നിന്ന് ഓപ്പറേറ്റർ ബ്ലേഡും മറ്റ് നിയന്ത്രണങ്ങളും പ്രവർത്തിപ്പിക്കുന്നു.റോഡുകൾ, പാർക്കിംഗ് സ്ഥലങ്ങൾ , മറ്റ് നിരപ്പായ സ്ഥലങ്ങൾ എന്നിവ നിരപ്പാക്കൽ,റോഡുകളിൽ നിന്ന് മഞ്ഞ്, മണ്ണ് മുതലായവ നീക്കം ചെയ്യൽ,റോഡ് നിർമ്മാണത്തിന് മുമ്പ് മണ്ണിന്റെ ഉയർച്ചകളും താഴ്ചകളും നീക്കം ചെയ്യൽ(levelling) തുടങ്ങിയവ ചെയ്യാൻ ഈ ഉപകരണം സഹായിക്കുന്നു.6.Wheel Tractor Scrapers
Paver അല്ലെങ്കിൽ asphalt paver റോഡ് നിർമ്മാണത്തിൽ ടാറിംഗിനായി ഉപയോഗിക്കുന്ന ഉപകരണമാണ്. ട്രക്കിൽ നിന്ന് നിറയ്ക്കുന്ന asphalt mix വെച്ചിരിക്കുന്ന ഫീഡിംഗ് ബക്കറ്റ് ഇതിൽ ഉണ്ട്. Paver ഉപയോഗിച്ച് ടാറിംഗ് റോഡ് ഉപരിതലത്തിൽ തുല്യമായി വിതരണം ചെയ്യുന്നു. എന്നിരുന്നാലും, മികച്ച compaction നു asphalt layer നു ശേഷം റോളർ ആവശ്യമാണ്.


