ഒരു കെട്ടിടത്തിന്റെ അടിസ്ഥാനം അതിന്റെ ഫൗണ്ടേഷനിലാണ്.കെട്ടിടത്തിലെ എല്ലാ ഭാരവും ഭൂമിയിലേക്ക് നൽകുന്നത് ഈ ഫൗണ്ടേഷനുകളിലൂടെയാണ്.ഒരു കെട്ടിടത്തെ താങ്ങി നിർത്തുന്നത് ഇവയായത് കൊണ്ട് തന്നെ നിർമ്മാണത്തിൽ ഇവ വളരെയധികം പ്രാധാന്യമർഹിക്കുന്നു.ഭൂമിയുമായി സമ്പർക്കം ഉറപ്പ്‌വരുതുന്ന ഘടനയുടെ ഏറ്റവും താഴത്തെ ഭാഗമാണിത്. മണ്ണിന്റെ ബലം, ഘടനയുടെ ഭാരം, മറ്റ് ഭൗമിക സാഹചര്യങ്ങൾ എന്നിവ പരിഗണിച്ച് അടിത്തറ രൂപകൽപ്പന ചെയ്യണം.ഇന്ന് നമുക്ക് ഫൗണ്ടേഷനുകളെ കുറിച്ച് വിശദമായി പഠിക്കാം :
ഫൗണ്ടേഷൻ പ്രധാനമായും രണ്ടു തരത്തിലുണ്ട്.
2.Deep foundation
ആഴത്തിലുള്ള മണ്ണിന്റെ ബലം ഉപയോഗപ്പെടുത്തി ഘടനയുടെ ഭാരം കൈമാറുന്ന ഒരു തരം അടിത്തറയാണിത്. മണ്ണിന്റെ ഉപരിതലത്തിൽ ബലം കുറവും ആഴത്തിൽ കൂടുതലും ഉള്ള സാഹചര്യങ്ങളിൽ ഇവ ഉപയോഗിക്കുന്നു.
ഇവയോരോന്നും വിശദമായി നോക്കാം :
Shallow foundation പല തരമുണ്ട് , പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.
1.Individual footing or isolated footing
കെട്ടിടനിർമ്മാണത്തിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഫൗണ്ടേഷൻ ആണിത് .ഇത് ഓരോ കോളങ്ങളെ താങ്ങി നിർത്തുന്നു .ഈ ഫൂട്ടിങ് ചതുരത്തിലോ സമചതുരത്തിലോ(Rectangle or square ) ആയിരിക്കും.കെട്ടിടത്തിന്റെ ഭാരം തുല്യമായി വിതരണം ചെയ്യപ്പെടുകയും ഓരോ കോളത്തിലും ഒരേപോലെ ലോഡ് അനുഭവപ്പെടുകയും ചെയ്യുമ്പോൾ ഇവ ഉപയോഗിക്കുന്നു.മണ്ണിന് നല്ല ബലമുള്ളതും കോളങ്ങളുടെ ഭാരം താരതമ്യേന കുറവുള്ളതുമായ സാഹചര്യങ്ങളിൽ ഇവ വ്യാപകമായി ഉപയോഗിക്കുന്നു.
ഇവ കട്ടിയുള്ള കോൺക്രീറ്റ് സ്ലാബുകളായാണ് സാധാരണ നിർമ്മിക്കുന്നത്. കോളത്തിന്റെ അടിയിൽ ഘടിപ്പിച്ച് അതിന്റെ ഭാരം വിശാലമായ പ്രതലത്തിലേക്ക് വിതരണം ചെയ്യുന്നു.ചെറുകിട ഭവനങ്ങൾ പോലെയുള്ള ഭാരം കുറഞ്ഞ ഘടനകൾക്ക്,നല്ല ബലമുള്ള മണ്ണുള്ള സ്ഥലങ്ങളിൽ ഇടത്തരം കോളം ഭാരങ്ങളെ പിന്തുണയ്ക്കാൻ ഇവ ഉപയോഗിക്കുന്നു.
നിർമ്മാണം താരതമ്യേന എളുപ്പവും മറ്റ് തരത്തിലുള്ള അടിത്തറകളേക്കാൾ ചെലവ് കുറവും ആയിരിക്കും
താരതമ്യേന നല്ല മണ്ണുള്ള സ്ഥലങ്ങളിൽ വേഗത്തിൽ നിർമ്മിക്കാം.
2.Combined footing
Isolated footing കൾ കൂട്ടിച്ചേർത്താണ് ഇവ നിർമ്മിച്ചിരിക്കുന്നത്,എന്നാൽ അവയുടെ ഡിസൈൻ ഒരുപോലെയല്ല ,വ്യത്യസ്തമാണ്.രണ്ടോ അതിലധികമോ columns വളരെ അടുത്തായി വരുമ്പോഴാണ് combined footing നിർമ്മിക്കുന്നത്. ചതുരാകൃതിയിലാണ് ഇവ നിർമിക്കുന്നത് .
കോളങ്ങൾ തമ്മിലുള്ള അകലം കുറവായിരിക്കുമ്പോൾ individual footings തമ്മിൽ ഓവർലാപ്പ് ചെയ്യാനിടയായാൽ combined footing ഉപയോഗിക്കുന്നു.
ഒരു അടിത്തറ പ്രോപ്പർട്ടി ലൈനിന് വളരെ അടുത്താകുമ്പോൾ സംയുക്ത അടിത്തറകൾ ഉപയോഗിക്കുന്നു. മണ്ണിന്റെ ബലം കുറവാണെങ്കിൽ, വലിയൊരു അടിത്തറ സ്ഥാപിച്ച് കൂടുതൽ ഭാരം വിതരണം ചെയ്യാൻ സംയുക്ത അടിത്തറകൾ സഹായിക്കുന്നു.
3.Spread /Strip / wall foundation
ഇവയുടെ അടിഭാഗം സാധാരണ ഫൗണ്ടേഷനുകളെക്കാൾ വീതി കൂടിയതാണ്.ഇത് കെട്ടിടത്തിൽ നിന്നുള്ള ഭാരത്തെ ഭൂമിയിലെ വലിയ ഭാഗത്തേക്ക് വ്യാപിക്കാൻ സഹായിക്കുന്നു.അതുകൊണ്ട് കെട്ടിടത്തിന് നല്ല താങ്ങ് ലഭിക്കുന്നു.ഭിത്തികളിലെ ലോഡ് ,പാലങ്ങളിലെ ലോഡ് എന്നിവയൊക്കെ ഭൂമിയിലേക്ക് നൽകാൻ ഇവ ഉപയോഗിക്കുന്നു.Individual footings അപേക്ഷിച്ച് ഇവയുടെ നിർമ്മാണം എളുപ്പമാണ്.വിവിധ തരത്തിലുള്ള ഭാരം വഹിക്കുന്ന ഭിത്തികൾക്ക് ഇവ ഉപയോഗിക്കാം.സ്ട്രിപ്പ് അടിത്തറകൾ ഭൂമി ചലനങ്ങൾക്കും താഴ്ചയ്ക്കും (settlement) വിധേയമാകാം.മണ്ണിന്റെ താങ്ങാനുള്ള ശേഷി പരിമിതമാണെങ്കിൽ അവ അനുയോജ്യമല്ല.
4.Raft or mat foundation
കെട്ടിടത്തിന്റെ മുഴുവൻ വിസ്തൃതിയിലും വ്യാപിച്ചുകിടക്കുന്ന അടിത്തറകളാണ് ഇവ. കോളത്തിൽ നിന്നും ഭിത്തികളിൽ നിന്നുമുള്ള ഭാരങ്ങൾ വളരെ കൂടുതലാണെങ്കിൽ ഇവ ഉപയോഗിക്കുന്നു. തറ ഇരുന്നുപോകുന്നത്(differential settlement) തടയാൻ ഇവ അനുയോജ്യമാണ്.മണ്ണിന്റെ ബലം കുറവായ സ്ഥലങ്ങളിൽ താങ്ങാനുള്ള ശേഷി കുറഞ്ഞ മണ്ണിൽ ഘടനയുടെ ഭാരം വിതരണം ചെയ്യാൻ ഇവ സഹായിക്കുന്നു.ഭൂഗർഭജലത്തിന്റെ കാര്യത്തിൽ മറ്റ് തരത്തിലുള്ള അടിത്തറകളെക്കാൾ ഫ്‌ളോട്ടിംഗ് അടിത്തറകൾ നന്നായി പ്രവർത്തിക്കുന്നു.നിർമ്മിക്കാൻ കൂടുതൽ വസ്തുക്കൾ ആവശ്യമാണ്, പ്രത്യേകിച്ച് കോൺക്രീറ്റും, സ്റ്റീലും.മണ്ണിലെ മാറ്റങ്ങൾക്ക് വിധേയമാകാം, ഇത് അടിത്തറയിൽ വിള്ളലുകൾക്ക് കാരണമായേക്കാം.
1.Pile foundation
2.Drilled Shafts or caissons