കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ തുടങ്ങിയ വിവിധതരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് സിമന്റ് അനിവാര്യമായ ഒരു നിർമ്മാണ സാമഗ്രിയാണ്. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ശരിയായ തരം സിമന്റ് തിരഞ്ഞെടുക്കാൻ, വിവിധതരം സിമന്റുകളെയും അവയുടെ ഗുണങ്ങളെയും പരിമിതികളെയും മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.


പ്രധാനപ്പെട്ട ചില സിമന്റുകൾ ഏതൊക്കെയാണെന്ന് നോക്കാം:

1. Ordinary Portland cement (OPC):

*കേരളത്തിൽ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന സിമന്റാണ് OPC.

*വീടുകൾ, ഷോപ്പുകൾ തുടങ്ങിയ ചെറിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഇവ അനുയോജ്യമാണ്.

*പൊതുവായ നിർമ്മാണം മുതൽ പ്രീകാസ്റ്റ് കോൺക്രീറ്റ് ഉൽപ്പന്നങ്ങൾ വരെ വിവിധ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാവുന്ന  സിമൻ്റാണിത്.

* OPC 53 ഗ്രേഡ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന OPC ആണ്.

2. Portland Pozzolana Cement(PPC):

*Fly ash അല്ലെങ്കിൽ silica fume പോലെയുള്ള  വസ്തുക്കളുമായി OPC യോജിപ്പിച്ച് നിർമ്മിച്ച ഒരു തരം ഹൈഡ്രോളിക് സിമൻ്റാണ് PPC. 

*വലിയ കെട്ടിടങ്ങൾ, പാലങ്ങൾ , ഡാമുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് ഇവ അനുയോജ്യമാണ്.

* OPC-യേക്കാൾ കൂടുതൽ കാലം ഇവ സെറ്റാകാൻ എടുക്കുന്നു.

* PPC 43 ഗ്രേഡ് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന PPC ആണ്.

3. Portland Blast Furnace Slag Cement (PBFS):

* ഇരുമ്പ് നിർമ്മാണ പ്രക്രിയയിൽ ശേഷിക്കുന്ന വസ്തുവാണ് സ്ലാഗ്, ഇത് നല്ല പൊടിയായി പൊടിക്കുന്നു, അത് പോർട്ട്ലാൻഡ് സിമൻ്റുമായി കലർത്തുന്നു.

* മലിനീകരണം കുറയ്ക്കാനും കരുത്ത് വർദ്ധിപ്പിക്കാനും ഈ സമന്റ് സഹായിക്കുന്നു.

* സമുദ്രനിർമ്മാണത്തിന് അനുയോജ്യം.

*വലിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് അനുയോജ്യമാണ്. 

4. Rapid Hardening Portland Cement (RHPC):

* വേഗത്തിൽ സെറ്റാകുന്ന  തരം സിമെന്റാണിത് .

* തണുത്ത കാലാവസ്ഥയിൽ നിർമ്മാണത്തിന് അനുയോജ്യമാണ്.

*വെള്ളം ഒഴുകുന്ന പൈപ്പുകൾ, അഴുക്കുചാലുകൾ, തുരങ്കങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ പോലുള്ള സമയം വളരെ കുറവായുള്ള പ്രോജക്ടുകൾക്ക് ഇത് ഉപയോഗിക്കുന്നു.

*താരതമ്യേന ഇതിന് ഉയർന്ന വിലയാണ് .

5. Sulphate Resisting Portland Cement (SRPC):

*സൾഫേറ്റുകൾ അടങ്ങിയ മണ്ണിലോ വെള്ളത്തിലോ ഉപയോഗിക്കാൻ ഇവ അനുയോജ്യമാണ് .

*തീരപ്രദേശങ്ങൾ, ഖനികൾ, കനാൽ ലൈനിംഗ്, സംരക്ഷണ ഭിത്തികൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.

6. Low Heat Cement

*ഹൈഡ്രേഷൻ പ്രക്രിയയിൽ കുറഞ്ഞ ചൂട് ഉൽപ്പാദിപ്പിക്കുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു തരം ഹൈഡ്രോളിക് സിമൻ്റാണ് ഇത് .

*ഹൈഡ്രേഷൻ സമയത്ത് കുറഞ്ഞ ചൂട് പുറത്തുവിടുന്നതിനാൽ, വിള്ളലുകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

*അണക്കെട്ടുകൾ, ആണവ നിലയങ്ങൾ, വലിയ കോൺക്രീറ്റ് സ്‌ട്രെച്ചറുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഈ സിമൻ്റ് സാധാരണയായി ഉപയോഗിക്കുന്നു.