നിർമ്മാണത്തിന്റെ ആരംഭം മുതൽ കോൺക്രീറ്റും അനുബന്ധ പ്രവർത്തനങ്ങളും വളർന്നു കൊണ്ടിരിക്കുകയാണ്.കോൺക്രീറ്റ് മിക്സ് തയാറാക്കാൻ ഉപയോഗിക്കുന്ന മിക്സറുകളെപ്പറ്റി കൂടുതലറിയാം:

കോൺക്രീറ്റ് മിക്സർ  

സിമന്റ് ,മണൽ , അഗ്ഗ്രിഗേറ്റ് ,വെള്ളം എന്നിവ മിക്സ് ചെയ്ത് കോൺക്രീറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെഷീനാണ് കോൺക്രീറ്റ് മിക്സർ മെഷീൻ.നിർമ്മാണത്തിന്റെ വലിപ്പവും ആവശ്യവും അനുസരിച്ച് പലതരം മിക്സറുകൾ ലഭ്യമാണ്. സ്റ്റേഷനറി മിക്സറുകളും പോർട്ടബിൾ മിക്സറുകളും വിവിധ വലുപ്പങ്ങളിൽ ലഭ്യമാണ്. ഈ മെഷീനുകൾ സൈറ്റിൽ കോൺക്രീറ്റ് നിർമിക്കാൻ ഉപയോഗിക്കുന്നു . ഒരു പ്രൊജെറ്റിൽ ഇവ ഉപയോഗിക്കുന്നതിലൂടെ സമയവും കായികാധ്വാനവും ലാഭിക്കാൻ സാധിക്കുന്നു.

കോൺക്രീറ്റ് മിക്സർ മെഷീനുകൾ പ്രധാനമായും രണ്ടു തരമാണുള്ളത്;

*CONCRETE BATCH MIXER

*CONTINUOUS CONCRETE MIXER

CONCRETE BATCH MIXER 

നിർമ്മാണത്തിൽ ഒരു സമയം ഒരു നിശ്ചിത അളവിൽ കോൺക്രീറ്റ് മിക്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു തരം മിക്സറാണ് ബാച്ച് മിക്സര്.അധികം കോൺക്രീറ്റ് വേണ്ടി വരാത്ത ഇടത്തരം നിർമ്മാണങ്ങൾക്ക് ഇവ അനുയോജ്യമാണ്.ഈ മിക്സറിൽ സാധാരണയായി ഒരു ഡ്രം അല്ലെങ്കിൽ കണ്ടെയ്നർ ചേർന്നിരിക്കുന്നു. അതിൽ എല്ലാ ചേരുവകളും മുൻകൂട്ടി നിശ്ചയിച്ച ക്രമത്തിൽ ചേർക്കുന്നു.ഈ മിക്സർ വ്യത്യസ്ത വലുപ്പങ്ങളിൽ ലഭ്യമാണ്.ആവശ്യമായ കോൺക്രീറ്റിന്റെ അളവ് നോക്കിയിട്ട് മിക്സറിന്റെ വലുപ്പം തിരഞ്ഞെടുക്കാം.ചെറിയ ബാച്ച് മിക്സറുകൾക്ക് 1 ക്യുബിക് യാർഡ് കോൺക്രീറ്റ് വരെ മിക്സ് ചെയ്യാനും വലിയ മിക്സറുകൾക്ക് 6 ക്യുബിക് യാർഡ് വരെ മിക്സ് ചെയ്യാനും കഴിയുന്നു.

ബാച്ച് മിക്സറുകൾ പ്രധാനമായും രണ്ടുതരമുണ്ട് :

1.DRUM MIXER 

2.PAN TYPE MIXER 

ഓരോന്നും വിശദമായി നോക്കാം:

DRUM MIXER

ഇതിൽ കറങ്ങുന്ന ഒരു ഡ്രം  ചേർന്നിരിക്കുന്നു.ഡ്രമ്മിൻ്റെ ഉള്ളിൽ ബ്ലേഡുകൾ ഘടിപ്പിച്ചിട്ടുണ്ട്.അത് കറങ്ങുമ്പോൾ കോൺക്രീറ്റ് മിക്സ് ചെയ്യാൻ സഹായിക്കുന്നു. മറ്റ് തരത്തിലുള്ള മിക്സറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവ എളുപ്പത്തിൽ പ്രവർത്തിക്കുന്നു.കുറച്ചു തൊഴിലാളികൾ മാത്രം മതിയാകും.മറ്റേതെങ്കിലും നിർമ്മാണ സാമഗ്രികൾ മിക്സ് ചെയ്യാനും ഇവ ഉപയോഗിക്കാൻ സാധിക്കും.

ഡ്രം മിക്സറുകളെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം: 

1.Tilting Drum Mixers

കോൺക്രീറ്റ് നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ യന്ത്രത്തിന്റെ ഡ്രം താഴേക്ക് ചരിച്ച് കോൺക്രീറ്റ് പുറത്തെടുക്കുന്നു.ഈ വേഗതയേറിയ പ്രവർത്തനം വലിയ നിർമ്മാണ പ്രോജക്ടുകൾക്ക് അനുയോജ്യമാണ്.ഡ്രം താഴേക്ക് ചരിയുമ്പോൾ, ഗുരുത്വാകർഷണബലം കാരണം കോൺക്രീറ്റ് സ്വാഭാവികമായി ഒഴുകുന്നു. ഇത് പമ്പുകളോ മറ്റ് യാന്ത്രിക ഭാഗങ്ങളോ ആവശ്യമില്ലാതെ എളുപ്പത്തിൽ കോൺക്രീറ്റ് എടുക്കാൻ സാധ്യമാക്കുന്നു.

2.Non-Tilting Drum Mixers

Tilting Drum Mixers മായി താരതമ്യപ്പെടുത്തുമ്പോൾ, ഇവ പ്രവർത്തിക്കുന്ന രീതിയിൽ വ്യത്യാസമുണ്ട്. ഈ മിക്സറുകളിൽ ഡ്രം ചരിയിക്കില്ല, ഇവ horizontal axis ൽ തിരിയുകയാണ് ചെയ്യുന്നത്.കൂടാതെ മിക്സഡ് മെറ്റീരിയൽ അൺലോഡ് ചെയ്യുന്നതിന് സ്വമേധയാലുള്ള അധ്വാനം ആവശ്യമാണ്. ഈ കോൺക്രീറ്റ് മിക്സറിൻ്റെ ഒരു ഗുണം ഇവയുടെ ലളിതമായ രൂപകൽപ്പനയും എളുപ്പമുള്ള പ്രവർത്തനവുമാണ്.ചെറുതും ഇടത്തരവുമായ നിർമ്മാണ പദ്ധതികൾക്ക് ഇവ അനുയോജ്യമാണ്.

3.Reversing Drum Mixers

ഈ മിക്സറിൻ്റെ ഡ്രമ്മിന് രണ്ട് ദിശകളിലേക്കും തിരിയാൻ കഴിയും.മിക്സ് ചെയ്യുമ്പോൾ ഒരു ദിശയിലും കോൺക്രീറ്റ് ഒഴിച്ചുകളയുമ്പോൾ എതിർ ദിശയിലും തിരിയുന്നു.ഇത് മിക്സിംഗ് ബ്ലേഡുകളെ മെറ്റീരിയലിനെ ഫലപ്രദമായി മിക്സ് ചെയ്യാൻ സഹായിക്കുന്നു . വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് പ്രത്യേക ബ്ലേഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നു.ഈ മിക്സറിന്റെ രണ്ടറ്റവും തുറന്നിരിക്കുന്നു, ഒന്ന് മെറ്റീരിയലുകൾ ഒഴിക്കാനും മറ്റൊന്ന് മിശ്രിത ഒഴിച്ചുകളയാനും. ഇത് വേഗതയേറിയ ലോഡിംഗും അൺലോഡിംഗും സാധ്യമാക്കുന്നു. ചെറുതും ഇടത്തരവുമായ നിർമ്മാണ പദ്ധതികൾക്ക് ഇവ അനുയോജ്യമാണ്, ഇവ എളുപ്പത്തിൽ വൃത്തിയാക്കാനും പരിപാലിക്കാനും കഴിയും. എന്നിരുന്നാലും, ഈ മിക്സറുകളുടെ  ഉയർന്ന വില മൂലം ഇവയുടെ ഉപയോഗം കുറയ്ക്കുന്നു.

PAN TYPE MIXER 

നിർമ്മാണ രംഗത്തെ നൂതന മിക്സറുകളിൽ ഒന്നാണ് പാൻ മിക്സറുകൾ. വൃത്താകൃതിയിലുള്ള ഒരു പാനിൽ ബ്ലേഡുകൾ ഉപയോഗിച്ച് കോൺക്രീറ്റ് മിക്സ് ചെയ്യുന്ന  ഈ യന്ത്രം വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നു. വെറ്റ്/ഡ്രൈ മിക്സുകൾ, മോർട്ടാർ, പ്ലാസ്റ്റർ, റിഫ്രാക്ടറി മെറ്റീരിയലുകൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള കോൺക്രീറ്റ് മിശ്രിതങ്ങൾ നിർമ്മിക്കുന്നതിൻ ഇവ മിക്സറുകൾ അനുയോജ്യമാണ്. എന്നിരുന്നാലും, മറ്റ് തരത്തിലുള്ള മിക്സറുകളെ അപേക്ഷിച്ച് അവയുടെ കുറഞ്ഞ മിക്സിംഗ് ശേഷിയാണ് പ്രധാന പോരായ്മകളിൽ ഒന്ന്.ഇടത്തരം പ്രൊജെക്ടുകൾ ഇവ ഉപയോഗിക്കാം.

CONTINUOUS CONCRETE MIXER

Continuous എന്ന പേര് തന്നെ ഈ മിക്സറിന്റെ പ്രവർത്തനത്തെ സൂചിപ്പിക്കുന്നു. കോൺക്രീറ്റ് നിർമ്മാണ സമയത്ത് കോൺക്രീറ്റ് നിർമ്മാണം, മിക്സിങ്  എന്നിവ തടസ്സമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നു. ഈ യന്ത്രം വളരെ വലിയ നിർമ്മാണ പ്രോജക്ടുകൾക്കായി അനുയോജ്യമാണ്.Dam ,Bridge ,High rise building മുതലായവയുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു.