ഒരു കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ അഭിവാജ്യ ഘടകമാണ് Plinth beam. Pinth beam നെ കുറിച്ച് വിശദമായി നോക്കാം:


ഒരു കെട്ടിടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ substructure ,superstructure എന്നിവയാണ്. ഭൂനിരപ്പിന് താഴെയുള്ള കെട്ടിടത്തിന്റെ ഭാഗമാണ് substructure, അതേസമയം ഭൂനിരപ്പിന് മുകളിലുള്ള കെട്ടിടത്തിന്റെ ഭാഗമാണ് superstructure. Plinth level , substructure നെ superstructure ൽ നിന്ന് വേർതിരിക്കുന്നു.

ചുമരിനും ഫൗണ്ടേഷനും ഇടയിലാണ് പ്ലിന്ത് ബീം നിർമ്മിക്കുന്നത്. ഇത് ഭിത്തികളെ താങ്ങി നിർത്തുന്നു. ഭിത്തിയ്ക്കും അടിത്തറയ്ക്കും ഇടയിൽ സ്ഥാപിക്കുന്ന ഒരു RCC സ്ട്രക്ചറാണ് പ്ലിന്ത് ബീം. ഈ ബീം ശരിയായി നിർമ്മിച്ചില്ലെങ്കിൽ, ഭിത്തികളിൽ വിള്ളലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

സാധാരണയായി, ഒരു പ്ലിന്ത് ബീം നിർമ്മിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് M20 grade കോൺക്രീറ്റാണ് ഉപയോഗിക്കുന്നത്. പ്ലിന്ത് ബീമിന്റെ ആഴം കുറഞ്ഞത് 200 മില്ലീമീറ്ററും അതിന്റെ മുകൾഭാഗം final  ground level നേക്കാൾ ഉയർന്നതുമായിരിക്കണം.കോൺക്രീറ്റ് ഒഴിക്കുന്നതിന് മുമ്പ് ബീമിന്റെ ഷട്ടറിംഗ് positin ഉറപ്പോടെ സൂക്ഷിക്കണം. ബീമിലെ കമ്പികൾക്ക് 25 മില്ലീമീറ്റർ കവർ നൽകി കോൺക്രീറ്റ് നിറച്ച ശേഷം ശരിയായി കോംപാക്ടിംഗ് നൽകണം. അതിനുശേഷം ബീം ക്യൂറിംഗ് ചെയ്യണം.

അടിത്തറ ഉറപ്പിക്കുമ്പോൾ അടിത്തറയിൽ നിന്നുള്ള വിള്ളലുകൾ മുകളിലെ ഭിത്തിയിലേക്ക് പടരുന്നത് തടയാൻ പ്ലിന്ത് ബീമുകൾ സഹായിക്കുന്നു . Plinth beam ഭിത്തിയുടെ ഭാരം അടിത്തറയിൽ തുല്യമായി വിതരണം ചെയ്യുന്നു.ഭൂകമ്പം മൂലം കെട്ടിടത്തിന്റെ തകർച്ച ഒഴിവാക്കുന്നതിന് ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്ലിന്ത് ബീമുകൾ നൽകുന്നത് അനിവാര്യമാണ്.  കെട്ടിടത്തിന്റെ ആയുസ്സിനെ ബാധിക്കുന്ന വെള്ളം, മരത്തിന്റെ വേരുകൾ, ചിതലുകൾ തുടങ്ങിയ  പുറമെയുള്ള പ്രവർത്തനങ്ങളെ ചെറുക്കുക എന്നതാണ് ഒരു പ്ലിന്ത് ബീമിന്റെ ഏറ്റവും മികച്ച ഉപയോഗം.




 IS Code അനുസരിച്ച്, പ്ലിൻത്ത് ബീമിന്റെ ഏറ്റവും കുറഞ്ഞ വീതി 250 മില്ലീമീറ്ററിൽ കുറവായിരിക്കരുത്. ആഴം span ന്റെ 1/4 ൽ കൂടുതലാകരുത്, ആഴം 200 മില്ലിമീറ്ററിൽ കുറയരുത്. കൂടാതെ, മൊത്തത്തിലുള്ള ആഴത്തിലേക്കുള്ള span 15 നും 18 നും ഇടയിലായിരിക്കണം. പ്ലിന്ത് ബീമുകളുടെ strength 200Mpa-യിൽ കുറവായിരിക്കരുത്.

ബീമിന്റെ അടിയിൽ, കുറഞ്ഞത് 12 മില്ലിമീറ്റർ diameter ഉള്ള  രണ്ട് ബാറുകൾ നൽകണം . അതുപോലെ, 10 മില്ലീമീറ്ററിൽ കുറയാത്ത diameter ഉള്ള  രണ്ട് ബാറുകൾ പ്ലിൻത്ത് ബീമുകളുടെ മുകളിൽ നൽകണം.  ബാറുകൾ സംരക്ഷിക്കാൻ 25 mm കോൺക്രീറ്റ് കവർ ഉപയോഗിക്കണം. Stirrup ന്റെ diameter  15 സെന്റീമീറ്റർ അകലത്തിൽ  കുറഞ്ഞത് 6 മില്ലീമീറ്ററായിരിക്കണം..