ഒരു കെട്ടിടത്തിന്റെ നിർമ്മാണത്തിൽ അടിത്തറ മുതൽ മേൽക്കൂര വരെ ഓരോ ഘടകങ്ങളും ആ കെട്ടിടത്തിന്റെ ശക്തിയെയും സ്ഥിരതയെയും നിർണ്ണയിക്കുന്നു.ഈ ഘടകങ്ങളിൽ വാതിലുകളും ജനലുകളും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലിന്റലുകൾ.

 എന്താണ് ലിന്റലുകൾ? പരിശോധിക്കാം. 

ഒരു കെട്ടിടത്തിലെ ജനലിനും വാതിലിനും മുകളിൽ horizontally സ്ഥാപിക്കുന്ന ഒരു ബീമാണ് ലിന്റൽ. ഇത് വാതിലും ജനലും താങ്ങാനും അതിനു മുകളിലുള്ള ഭിത്തിയുടെ ഭാരം ചുമരുകളിലേക്ക് നൽകാനും സഹായിക്കുന്നു. ഇത് കെട്ടിടത്തിന്റെ ശക്തിയും സ്ഥിരതയും നിലനിർത്തുന്നതിന് അത്യാവശ്യമാണ്. 


വിവിധ തരം ലിന്റലുകൾ 

1.കോൺക്രീറ്റ് ലിന്റൽ:  കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച ഏറ്റവും സാധാരണമായി കാണുന്ന തരം ലിന്റലാണിത്. 

2.സ്റ്റോൺ ലിന്റൽ: പരമ്പരാഗത നിർമ്മാണ രീതികളിൽ കല്ലിൽ തീർത്ത ലിന്റലുകൾ ഉപയോഗിക്കാറുണ്ടായിരുന്നു. ഇവ ഇന്നും ചില പ്രദേശങ്ങളിൽ കാണാം.മറ്റുള്ളവയെ അപേക്ഷിച്ച് ഭാരം കൂടുതലാണ്. 

3.സ്റ്റീൽ ലിന്റൽ: വലിയ ഭാരം താങ്ങേണ്ട സ്ഥലങ്ങളിൽ സ്റ്റീൽ ലിന്റലുകൾ ഉപയോഗിക്കാറുണ്ട്.

4.പ്രീകാസ്റ്റ് ലിന്റൽ: ഫാക്ടറികളിൽ മുൻകൂട്ടി നിർമ്മിച്ചെടുക്കുന്ന ലിന്റലുകളാണ് ഇവ. നിർമ്മാണ സ്ഥലത്ത് ഘടിപ്പിച്ച് ഉപയോഗിക്കാനാവുന്നവയാണ് ഇത്. 

5.വുഡ് ലിന്റൽ :വുഡ് ലിന്റലുകൾ ഏറ്റവും പഴക്കമുള്ള ലിന്റലുകളാണ്.  തടി ധാരാളമായി ലഭിക്കുന്ന പ്രദേശങ്ങളിൽ അവയുടെ ഉപയോഗം സ്ഥിരമായി ഉണ്ടായിരുന്നു. കേരളത്തിലെ കെട്ടിടനിർമ്മാണത്തിൽ ലിന്റലുകളുടെ പ്രാധാന്യം:

കേരളത്തിലെ കാലാവസ്ഥ മൺസൂണിനെ ആശ്രയിച്ചിരിക്കുന്നു.തെക്കു പടിഞ്ഞാറൻ മൺസൂണും വടക്കു കിഴക്കൻ മൺസൂണും കേരളത്തിൽ Humidity യുടെ അളവ് എപ്പോഴും കൂടുതലായി നിർത്തുന്നു. ഇത് കെട്ടിടങ്ങൾക്ക്  അതിവേഗം കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. കൂടാതെ കടലിനോട് അടുത്ത് കിടക്കുന്നതു കൊണ്ട് തന്നെ ഭൂകമ്പ സാധ്യതയും ഉണ്ട്.  ശക്തവും സ്ഥിരതയുള്ളതുമായ ലിന്റലുകൾ ഉപയോഗിക്കുന്നത് കെട്ടിടങ്ങൾക്ക് കൂടുതൽ ശക്തിയും ഈർപ്പസഹിഷ്ണുതയും നൽകുന്നു, വിള്ളലുകളെ തടയുന്നു. കൂടാതെ, ലിന്റലുകൾ വാതിലും ജനലും തുറന്നിടാനുള്ള സ്ഥലം നൽകുകയും കെട്ടിടത്തിന്റെ രൂപഘടനയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.