കെട്ടിട നിർമ്മാണ മേഖലയിൽ ഒരു വിപ്ലവമാണ് BIM കാഴ്ച്ചവെച്ചത് .ഇന്നത്തെ സാഹചര്യത്തിൽ വെർച്യുൽ റിയാലിറ്റിയുടെ കുതിച്ചു ചാട്ടം BIM ന്റെ വളർച്ചക്ക് ഹേതുവായിട്ടുണ്ട്.നിർമ്മാണമേഖലയെ അടക്കി വാഴുന്ന BIM എന്താണെന്ന് വിശദമായി നോക്കാം. 



എന്താണ് BIM? 

BIM അഥവാ ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് എന്നാൽ  ഡിജിറ്റലി കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യാനും  നിയന്ത്രിക്കാനുമുള്ള  ഒരു സിസ്റ്റമാണ്. കെട്ടിടത്തിന്റെ 3D മോഡലിനപ്പുറം നിർമ്മാണ സാമഗ്രികൾ, അവയുടെ ഗുണവിശേഷങ്ങൾ തുടങ്ങി ഒരു കെട്ടിടത്തെ സംബന്ധിക്കുന്ന സമ്പൂർണമായ വിവരങ്ങൾ BIM നൽകുന്നു.

 നിരവധി ഡ്രോയിങ്ങുകൾക്കും രേഖകൾക്കും പകരം BIM,  കെട്ടിടത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉൾകൊള്ളുന്ന ഒരൊറ്റ മോഡൽ നിർമ്മിക്കുന്നു.ഇത് കെട്ടിടങ്ങൾ കൂടുതൽ കാര്യക്ഷമമായി രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു. 

നിരവധി സോഫ്റ്റ്‌വെയറുകൾ BIM ടെക്നോളജിയിൽ ഉപയോഗിക്കുന്നു. Revit,AutoCAD, BIM 360, BIMcollab തുടങ്ങിയവ അതിൽ ചിലതാണ്.

BIM സോഫ്റ്റ്‌വെയറുകൾ

1.  Revit 

ഒരു കെട്ടിടത്തിന്റെ 3D മോഡൽ ഉണ്ടാക്കുവാനും മാറ്റങ്ങൾ വരുത്തുവാനും ഈ സോഫ്റ്റ്‌വെയർ കൊണ്ട് സാധിക്കുന്നു.ഇന്ന് ഏറ്റവും പ്രചാരത്തിലുള്ളതും  BIM സ്പെഷ്യലിസ്റ്റുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതുമായ സോഫ്റ്റ്‌വെയറാണ്  Revit.ഈ സോഫ്റ്റ്‌വെയർ നിങ്ങളുടെ എഞ്ചിനീയറിംഗ് കഴിവുകളെ കൂടുതൽ ക്രിയാത്മകമായി വളർത്താൻ തീർച്ചയായും സഹായിക്കും. 

2. Revizto 

BIM പ്രോജക്ടുകൾ കൃത്യമായി കോർഡിനേറ്റ് ചെയ്യാനും ആശയവിനിമയം നടത്താനും ഈ സോഫ്റ്റ്‌വെയർ സഹായിക്കുന്നു. 3D മോഡൽ viewer ആയി ഈ സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നു. 2D ക്കും 3D ക്കും ഇടയിൽ കൃത്യമായി പ്രവർത്തിക്കാൻ ഈ സോഫ്റ്റ്‌വെയർ കൊണ്ട് സാധിക്കുന്നു. 

3. Archicad 

 ആർക്കിടെക്റ്റുകൾ, എഞ്ചിനീയർമാർ, കരാർപണിക്കാർ എന്നിവർ 3D മോഡലിംഗ്, ഡോക്യുമെന്റേഷൻ, വിഷ്വലൈസേഷൻ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. Archicad 3D മോഡലിംഗിനുള്ള കൃത്യമായ സാങ്കേതികവിദ്യ നൽകുന്നു, ആർക്കിടെക്റ്റുകൾക്ക് അവരുടെ രൂപകൽപ്പനകൾ കൃത്യതയോടെ പ്രതിഫലിപ്പിക്കാൻ ഇത് സഹായിക്കുന്നു. 

4. BIMcollab 

വിവിധ തരത്തിലുള്ള സോഫ്റ്റ്‌വെയറുകളിൽ നിന്നുള്ള 3D മോഡലുകൾ  കാണാനും അവലോകനം ചെയ്യാനും ഈ സോഫ്റ്റ്‌വെയർ സഹായിക്കുന്നു. ഇത് മോഡലിന് മുകളിൽ അഭിപ്രായങ്ങൾ ചേർക്കാനും പ്രശ്‌നങ്ങൾ ട്രാക്ക് ചെയ്യാനും റിസോൾവ് ചെയ്യാനും കഴിയുന്ന തരത്തിൽ പ്രവർത്തിക്കുന്നു. 

5. Dalux 

കൺസ്ട്രക്ഷൻ ജോലികൾ മാനേജ് ചെയ്യുന്നതിനാണ് പ്രധാനമായും ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത്. പ്രോഗ്രസ്സ് കൃത്യമായി ട്രാക്ക് ചെയ്യാനും ബജറ്റ് നിയന്ത്രിക്കാനും ഷെഡ്യൂളിങ് നടത്താനും സഹായിക്കുന്നു. 

BIM മോഡലുകളുടെ ഉപയോഗങ്ങൾ 

ഈ മോഡൽ കെട്ടിടത്തിന്റെ planning ഘട്ടം മുതൽ നിർമ്മാണത്തിന്റെ അവസാന ഘട്ടം വരെ ഉപയോഗിക്കുന്നു.നിർമ്മാണത്തിന്റെ മൊത്തത്തിലുള്ള ചെലവും റിസോഴ്‌സുകളുടെ ഉപയോഗവും കുറയ്ക്കാൻ BIM സഹായിക്കുന്നു.പ്രോജക്ടിന്റെ lifespan, വേഗത്തിലുള്ള നിർമ്മാണത്തിലൂടെ കുറയ്ക്കാനും,  waste വസ്തുക്കളുടെ അളവ് കുറച്ചു പാരിസ്ഥിതി സൗഹൃദമായി  നിർമ്മാണം പൂർത്തിയാക്കാനും BIM സഹായിക്കുന്നുണ്ട്. 

BIM ന്റെ പ്രധാനമായ ഉപയോഗങ്ങൾ താഴെ പറയുന്നവയാണ് :

1. ഒരു സൈറ്റിലെ നിലവിലെ സാഹചര്യങ്ങളും സൗകര്യങ്ങളും നിർണ്ണയിക്കുന്നു :

3D information capture രീതികളും BIM  സോഫ്റ്റ്‌വെയറും ഉപയോഗിച്ച്  ഒരു സൈറ്റിലെ നിലവിലെ സാഹചര്യങ്ങളുടെ,  സൗകര്യങ്ങളുടെ അല്ലെങ്കിൽ ഒരു സൗകര്യത്തിനുള്ളിലെ നിർദ്ദിഷ്ട മേഖലയുടെ 3D മോഡൽ വികസിപ്പിക്കുക എന്നതാണിത്. ലേസർ സ്കാനിംഗ്, ഫോട്ടോഗ്രാമെട്രി അല്ലെങ്കിൽ പരമ്പരാഗത സർവേ  ഉൾപ്പെടെ വിവിധ രീതികൾ ഉപയോഗിച്ച് ഈ മോഡൽ വികസിപ്പിക്കാം.

2. പ്രോജക്ടിന്റെ കൃത്യമായ ചെലവുകൾ നിർണ്ണയിക്കുന്നു :

BIM ഉപയോഗിച്ച് പ്രോജക്ടിലുടനീളം കൃത്യമായ അളവ് എടുക്കാനും അത് വഴി ചെലവ് എടുക്കുന്നതിനും സഹായിക്കുന്നു. പ്രോജക്ടിന്റെ ഓരോ ഘട്ടത്തിലും ചെലവ് നിയന്ത്രിക്കാനും സമയം ലാഭിക്കാനും ഇതിനാൽ സാധിക്കുന്നു. 

3. 4D മോഡൽ നിർമ്മാണം : 

പുനർനിർമ്മാണം, നവീകരണ പ്രവർത്തനങ്ങൾ, സൈറ്റിലെ നിർദിഷ്ട സ്ഥലപരിമിതിയിലെ നിർമ്മാണ ആസൂത്രണവും ഇത് ഉപയോഗിച്ച് നടത്താം. നാലാമത്തെ coordinate സമയത്തെ സൂചിപ്പിക്കുന്നു. 

4. ഭാവി പദ്ധതികളിലേക്ക് അനുയോജ്യമായ സ്ഥലം നിർണ്ണയിക്കുന്നു:

ഒരു നിശ്ചിത പ്രദേശത്തെ ഭൂമിയുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും ഭാവി പദ്ധതിക്കായി ഏറ്റവും അനുയോജ്യമായ സ്ഥലം നിർണ്ണയിക്കുന്നതിനും BIM ഉപയോഗിക്കുന്നു. സൈറ്റിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ  ആദ്യം സൈറ്റ് തിരഞ്ഞെടുക്കുന്നതിനും തുടർന്ന് മറ്റ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി കെട്ടിടത്തിന്റെ സ്ഥാനം നിർണ്ണയിക്കുന്നതിനും ഉപയോഗിക്കുന്നു.

5. നിർമ്മാണ സാമഗ്രികളുടെ നിർമ്മാണം :

ഒരു മോഡലിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് നിർമ്മാണ സാമഗ്രികൾ  നിർമ്മിക്കാൻ സാധിക്കുന്നു . 

ഉദാഹരണത്തിന്,  പൈപ്പ് നിർമ്മാണം, ഷീറ്റ് മെറ്റൽ 

BIM ന്റെ സാധ്യമായതിൽ  വളരെ കുറച്ചു ഉപയോഗങ്ങൾ മാത്രമേ മുകളിൽ സൂചിപ്പിച്ചിട്ടുള്ളു. ഇനിയും ഒട്ടനവധി ഉപയോഗങ്ങൾ വിവിധ മേഖലകളിൽ BIM ന് ഉണ്ട്. 

BIM -ജോലി സാധ്യതകൾ
BIM ന്റെ ജോലി സാധ്യതകൾ വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. പ്രധാനമായും,  

1. BIM Coordinator:

ഡിസൈൻ ടീമിന്റെയും കൺസ്ട്രക്ഷൻ ടീമിന്റെയും ഇടയിലെ പാലമായി നിലകൊള്ളുന്നു. ആർക്കിടെക്ടുകൾ, എൻജിനീയർമാർ എന്നിവരുമായി സഹകരിച്ച്  BIM  മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നു.  

2. BIM Modeler:

Revit, ArchiCAD, Tekla പോലുള്ള ബി.ഐ.എം. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും 3D മോഡലുകൾ വികസിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.ആർക്കിടെക്ചറൽ, structural , MEP (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ്) എന്നിവയെ മോഡലിൽ സംയോജിപ്പിക്കുന്നു.

3. BIM Technician:

ഡാറ്റാ എൻട്രി, മോഡൽ documentation, ഫയൽ മാനേജ്മെന്റ് എന്നിവ പോലുള്ള വിവിധ ജോലികളിൽ BIM  കോർഡിനേറ്റർമാരെയും മോഡലർമാരെയും സഹായിക്കുന്നു.BIM മോഡലിലേക്ക് സംയോജിപ്പിക്കുന്നതിനായി CAD ഡ്രോയിങ് വരയ്ക്കുന്നു. 

4. BIM Specialist:

Sustainability analysis, clash detection and coordination, or virtual reality simulations മുതലായ BIM മേഖലയിൽ ആഴത്തിലുള്ള അറിവ് ആവശ്യമുണ്ട്.  മറ്റ് ടീം അംഗങ്ങൾക്ക് BIM ന്റെ പ്രവർത്തങ്ങളിൽ സാങ്കേതിക പിന്തുണയും പരിശീലനവും നൽകുന്നു.ടീം ഏറ്റവും കാര്യക്ഷമമായ രീതികൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏറ്റവും പുതിയ BIM  സാങ്കേതികവിദ്യകളും പ്രവർത്തങ്ങളും വിശകലനം ചെയ്യുന്നു. 

5. BIM Manager:

ഒരു പ്രോജക്റ്റിനുള്ളിലോ കൂടാതെ ഒരു കമ്പനിയിലോ BIM പ്രവർത്തങ്ങൾ നയിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.BIM ന്റെ ഗുണങ്ങൾ ആശയവിനിമയം ചെയ്യാനും അതിന്റെ മൂല്യം തെളിയിക്കാനും ക്ലയന്റുകളുമായും പങ്കാളികളുമായും സഹകരിക്കുന്നു.BIM ഉപയോഗിച്ചുള്ള പ്രോജക്റ്റ്  ട്രാക്കുചെയ്യുകയും മെച്ചപ്പെടുത്താൻ കഴിയുന്ന മേഖലകൾ തിരിച്ചറിയുകയും ചെയ്യുന്നു.

BIM ന്റെ ജോലി സാധ്യതകൾ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതൽ വ്യാപകമാകുമ്പോൾ, നിർമ്മാണ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് തീർച്ച. BIM . പരിശീലനം നേടുന്നതിലൂടെ, നിങ്ങൾക്ക് ഈ വളർന്നുവരുന്ന മേഖലയിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും.BIM സർട്ടിഫിക്കേഷൻ നേടുന്നതിലൂടെ, നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചു കാണിക്കാനും നിങ്ങളുടെ ജോലി സാധ്യതകൾ മെച്ചപ്പെടുത്താനും നിങ്ങൾക്ക് കഴിയും.