കാലത്തിന്റെ മാറ്റത്തിനനുസരിച്ച് എഞ്ചിനീയറിംഗ് രംഗവും വളർന്നുകൊണ്ടിരിക്കുന്നു.ഈ മാറുന്ന കാലത്ത് എൻജിനീയറിങ്  രംഗത്ത് വിജയിക്കാൻ ആഗ്രഹിക്കുന്ന ഓരോ വിദ്യാർത്ഥിയും അവരുടെ അറിവും കഴിവുകളും വികസിപ്പിക്കേണ്ടത് അനിവാര്യമാണ്.എന്നാൽ, മേന്മയുള്ള വിദ്യാഭ്യാസത്തിന് ചിലപ്പോൾ ചിലവാകുന്ന പണം ഓരോരുത്തർക്കും താങ്ങാവുന്നതിലും അധികമായിരിക്കും.ഇവിടെയാണ് സൗജന്യ ഇന്റർനെറ്റ് കോഴ്‌സുകൾ വിദ്യാർത്ഥികൾക്ക് വിലമതിക്കാനില്ലാത്ത സഹായമാകുന്നത്.എൻജിനീയറിങ് വിദ്യാർത്ഥികൾക്ക്  ഇന്ന് ഇന്റർനെറ്റിൽ ലഭിക്കുന്ന മികച്ച സൗജന്യ കോഴ്‌സുകളെ കുറിച്ചും അവ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും നമുക്ക്  നോക്കാം. 

1. MOOC പ്ലാറ്റ്‌ഫോമുകൾ

വിവിധ എഞ്ചിനീയറിംഗ് മേഖലകളിലെ 500-ലധികം സൗജന്യ കോഴ്‌സുകൾ നൽകുന്ന edX, Coursera, FutureLearn പോലുള്ള MOOC പ്ലാറ്റ്‌ഫോമുകൾ വിദ്യാർത്ഥികൾക്ക് അനന്തമായ അവസരങ്ങൾ തുറന്നു നൽകുന്നു. റോബോട്ടിക്‌സ്, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ പ്രത്യേകതകൾ നേടാനും പ്രശസ്തമായ MIT, Harvard, Berkeley പോലുള്ള സർവകലാശാലകളിൽ നിന്നുള്ള വിദഗ്ധരുടെ നേരിട്ടുള്ള പഠനം അനുഭവിക്കാനും ഇവിടെ സാധിക്കും.

        edX പ്ലാറ്റ്‌ഫോമിൽ എൻജിനീയറിങ്ങിൽ മാത്രം 500-ൽപരം സൗജന്യ കോഴ്‌സുകൾ ലഭ്യമാണ്. MIT, Harvard, Berkeley  പോലുള്ള പ്രശസ്ത സർവകലാശാലകളിൽ നിന്നും മികച്ച അധ്യാപകരിൽ നിന്നും നേരിട്ട് പഠിക്കാൻ ഇത് നിങ്ങൾക്ക് അവസരം നൽകുന്നു. 
    Coursera പ്ലാറ്റ്‌ഫോമിൽ  stanford, google പോലുള്ള പ്രശസ്ത സ്ഥാപങ്ങളുമായി സഹകരിച്ച് എഞ്ചിനീറിങ്ങിന്റെ വിവിധ മേഖലകളിൽ സൗജന്യ പ്രവേശന കോഴ്സുകൾ നൽകുന്നു. Electrical, chemical, aerospace എഞ്ചിനീയറിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, സർട്ടിഫിക്കറ്റുകൾക്കും പ്രൊഫഷണൽ ബിരുദങ്ങൾക്കുമായി പരിശീലനം നേടാനുള്ള അവസരവും ലഭ്യമാണ്. 
           Sustainable energy solutions മുതൽ  3D Printing വരെ വൈവിധ്യങ്ങളായ കോഴ്സുകൾ ഇതിൽ ലഭ്യമാണ്. UK യിലെ മുൻനിരയിൽ നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സഹകരിച്ചാണ് ഈ കോഴ്സുകൾ പ്രവർത്തിക്കുന്നത് .

                             ഇന്ത്യയിലെ പ്രമുഖ IITകളിൽ നിന്നും IISc കളിൽ നിന്നും എൻജിനീയറിങ്ങിനൊപ്പം സയൻസ് , ഹ്യൂമനിറ്റീസ് തുടങ്ങിയ വിഷയങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള കോഴ്‌സുകൾ നൽകുന്ന NPTEL മറ്റൊരു മികച്ച മാർഗ്ഗമാണ്. ചില കോഴ്‌സുകൾക്ക് സർട്ടിഫിക്കറ്റുകൾക്ക് ഫീ ഈടാക്കുമെങ്കിലും, ഭൂരിഭാഗവും പൂർണ്ണമായും സൗജന്യമാണ്.

 3. ഖാൻ അക്കാദമി

       എൻജിനീയറിങ്ങിനു മാത്രമായിട്ടല്ലെങ്കിലും, എല്ലാ എൻജിനീയറിങ് വിദ്യാർത്ഥികൾക്കും അനിവാര്യമായ ഗണിത, ഫിസിക്സ് അടിസ്ഥാനങ്ങൾ ശക്തിപ്പെടുത്താൻ ഖാൻ അക്കാദമി  ഒരു നല്ല ഉറവിടമാണ്. നിങ്ങളുടെ പുരോഗതി ട്രാക്ക് ചെയ്യാനും ബലഹീനതകൾ തിരിച്ചറിയാനും ഫലപ്രദമായ പഠനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന സ്വകാര്യ ഡാഷ്‌ബോർഡ് ഇതിൽ ലഭ്യമാണ്. ദിവസേനയുള്ള വീഡിയോസ്, പ്രാക്ടീസ് വർക്കുകൾ എന്നിവ അടിസ്ഥാന പാഠങ്ങൾ നന്നായി മനസിലാക്കാൻ സഹായിക്കുന്നു. 

4. OpenEDG Education Partner Programme

 OpenEDG എഡ്യൂക്കേഷൻ പാർട്ണർ പ്രോഗ്രാം AICTEയുടെ പിന്തുണയോടെ വിവിധ പ്രശസ്ത ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് സൗജന്യ പ്രോഗ്രാമിങ് കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. Python, C/C++,Java  തുടങ്ങിയ പ്രോഗ്രാമിങ് ലാംഗ്വേജ് കോഴ്‌സുകൾ ലഭ്യമാണ്. കോഴ്‌സ് പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് നേടാൻ ചെറിയ ഫീ നൽകണം.

5.Microsoft Learn Courses 

AICTE മൈക്രോസോഫ്റ്റ് ലേണുമായി സഹകരിച്ച് IT, ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ മേഖലകളിൽ സൗജന്യ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. Azure Fundamentals, Data Science Foundations,Python Programming Essentials, Power BI Basics തുടങ്ങിയവയാണ് പ്രധാനമായുള്ള കോഴ്സുകൾ. 

6.Alison

Alison  വിവിധ വിഷയങ്ങളിൽ 4000 -ത്തിലധികം സൗജന്യ ഓൺലൈൻ കോഴ്സുകൾ നൽകുന്നു.Civil Engineering, ഐ ടി,  ആരോഗ്യം, personality development എന്നിവ ഉൾപ്പെടുന്ന മൂല്യാധിഷ്ടിതമായ നിരവധി കോഴ്സുകൾ ഉണ്ട്. ഇതിലെ ചില കോഴ്‌സുകൾ UK യിലെ Continuing professional development സ്ഥാപനമായ CPD അംഗീകാരമുള്ളവയാണ്. അതിനാൽ തന്നെ ഈ കോഴ്‌സുകൾ പ്രൊഫഷണൽ വികസന ആവശ്യങ്ങൾക്ക്  ഉപയോഗിക്കാൻ സാധിക്കും. 

7.Udemy

 അവർ വിവിധ വിഷയങ്ങളിൽ 213,000-ത്തിലധികം കോഴ്‌സുകൾ നൽകുന്നു. സൗജന്യമായ കോഴ്‌സുകളും കൂടാതെ ഫീ അടയ്ക്കേണ്ട കോഴ്സുകളും ഇവർ നൽകുന്നു.ഒരിക്കൽ തിരഞ്ഞെടുത്ത കോഴ്‌സുകളിലേക്ക് lifetime access ലഭ്യമാണ്. 

8. Academic Earth

Standford,MIT,Harward എന്നിങ്ങനെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ സർവകലാശാലകളിൽ നിന്നുള്ള പ്രൊഫസർമാരാണ്  ഇതിൽ കോഴ്‌സുകൾ നൽകുന്നത്.ക്ലാസുകൾ സാധാരണയായി ക്ലാസ് മുറിയിൽ റെക്കോർഡ് ചെയ്യുകയും  വെബ്‌സൈറ്റിൽ സൗജന്യമായി കാണാനാകുകയും ചെയ്യും.സൗജന്യ കോഴ്‌സുകൾക്ക് പുറമേ, Academic Earth നിരവധി ഫീ ഉള്ള കോഴ്സുകളും നൽകുന്നുണ്ട് .