കെട്ടിടനിർമ്മാണത്തിൽ സ്ഥിരമായി ഉപയോഗിക്കുന്ന പ്രക്രിയയാണ് shuttering. ഈ പ്രക്രിയ എന്താണെന്ന് വിശദമായി പരിശോധിക്കാം.

ഒരു കെട്ടിടത്തിന്റെ ശക്തി അതിലെ കോൺക്രീറ്റിനെ ആശ്രയിച്ചിരിക്കുന്നു. കോൺക്രീറ്റിന് ആകൃതിയും ശക്തിയും നൽകാൻ formwork സഹായിക്കുന്നു. കോൺക്രീറ്റ് ഉറയ്ക്കുന്നതിനു മുമ്പ് അതിന് പിന്തുണയും സ്ഥിരതയും നൽകുന്ന പ്രക്രിയയാണ് shuttering അല്ലെങ്കിൽ form work. തടിയോ(timber) സ്റ്റീലോ ഉപയോഗിച്ചാണ് സാധാരണയായി shuttering ചെയ്യുന്നത്.
Engineering Formwork
സ്റ്റീൽ കൊണ്ടോ അലുമിനിയം കൊണ്ടോ നിർമ്മിച്ചതാണ് ഇവ.വീണ്ടും ഉപയോഗിക്കാനും റീസൈക്കിൾ ചെയ്യാനും കഴിയും എന്നതാണ് ഇവയുടെ സവിശേഷത.
Timber Formwork
പരമ്പരാഗതമായി നിർമാണമേഖലയിൽ തടി കൊണ്ടുള്ള formwork ആണ് ഉപയോഗിക്കുന്നത്.കുറഞ്ഞ വിലയിൽ ലഭ്യമാകും എന്നതാണ് ഇവയുടെ സവിശേഷത.ഇവ തടി അല്ലെങ്കിൽ plywood കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഇവ കൈകാര്യം ചെയ്യാൻ കൂടുതൽ സമയമെടുക്കാറുണ്ട്.
Concrete Formwork
കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച ഒരു mould അല്ലെങ്കിൽ frame ആണിത്.ഇവ താൽക്കാലികമായി തിരിച്ചെടുക്കാവുന്ന തരത്തിലും നിർമ്മിക്കുന്ന കോൺക്രീറ്റ് ആകൃതിയിലേക്ക് കൂടിച്ചേരുന്ന രീതിയിലും ഉപയോഗിക്കാം.കോൺക്രീറ്റ് എളുപ്പത്തിൽ ഉറക്കാൻ ഈ formwork സഹായിക്കുന്നു.
Plastic Formwork
പ്രത്യേക ഗ്രേഡ് പ്ലാസ്റ്റിക്കിൽ നിന്നാണ് ഇവ നിർമ്മിക്കുന്നത്. കോൺക്രീറ്റ് ഈ form work ൽ ഒട്ടിപ്പിടിക്കുന്നില്ല. അതുകൊണ്ടു തന്നെ യാതൊരു വിധത്തിലുള്ള രാസപ്രവർത്തനങ്ങളും ഇവിടെ സംഭവിക്കുന്നില്ല. കോൺക്രീറ്റ് form work ൽ ഒട്ടിപ്പിടിക്കാത്തതു മൂലം ഉറച്ച കോൺക്രീറ്റ് പ്രതലത്തിനു യാതൊരു പോറലും ഉണ്ടാവില്ല. സിസ്റ്റത്തിന്റെ വിവിധ ഭാഗങ്ങളുടെ തികഞ്ഞ ഫിറ്റ്നസ് കാരണം വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചോർച്ച ഒഴിവാക്കപ്പെടുന്നു. ഇത് എളുപ്പത്തിൽ ഫിറ്റ് ചെയ്യുകയും പ്ലഗ് ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല, ഇതിന് പൊതുവെ ഭാരം കുറവാണ്. ഉപയോഗത്തിന് ശേഷം ഇവ എളുപ്പത്തിൽ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാൻ കഴിയും. പ്ലാസ്റ്റിക് formwork കൾ പുനരുപയോഗം ചെയ്യാവുന്നതാണ്, ഇവ കൈകാര്യം ചെയ്യാനുള്ള സമയവും മികച്ച പുനരുപയോഗ സൂചികയും കുറയ്ക്കുന്നതിന് പുറമേ പരിസ്ഥിതി സൗഹൃദവുമാണ്.
Shuttering ചെയ്യുന്നതെങ്ങനെ?
Formwork
എല്ലായ്‌പ്പോഴും നല്ല നിലവാരമുള്ള ഷട്ടറിംഗ് മെറ്റീരിയൽ ഉപയോഗിക്കണം.Thickness കുറഞ്ഞത് 3ഇഞ്ച് എങ്കിലും വേണം. കോൺക്രീറ്റ് മിശ്രിതം ഇതിലേക്ക് ഇടുന്നതിനുമുമ്പ്, formwork ൽ എണ്ണയോ ഗ്രീസോ പുരട്ടണം.ഇതുവഴി കോൺക്രീറ്റ് അതില്‍ ഒട്ടിപ്പിടിക്കാതിരിക്കും formwork എളുപ്പത്തിൽ ഇളക്കി എടുക്കാനും സാധിക്കും.മിശ്രിതം ചോരാതിരിക്കാൻ ഷട്ടറിംഗിൽ വിടവുകളില്ലെന്ന് ഉറപ്പാക്കുക.ഇതിനു ശേഷം കോൺക്രീറ്റ് അതിലേക്ക് ഇടുക.കോൺക്രീറ്റ് പൂർണ്ണമായും ഉറച്ചതിന് ശേഷം മാത്രം ഷട്ടറിംഗ് നീക്കം ചെയ്യുക.കുറഞ്ഞത് 16 മണിക്കൂറെങ്കിലും formwork സൂക്ഷിക്കണം.24 മണിക്കൂറും സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്.അതിനു ശേഷം ശ്രദ്ധയോടികൂടി formwork ഇളക്കി മാറ്റണം. അല്ലെങ്കിൽ കോൺക്രീറ്റിന് വിള്ളലുകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്.
De shuttering
Formwork നീക്കം ചെയ്യുന്നതിനെ deshuttering എന്ന് പറയുന്നു.വിവിധ തരത്തിലുള്ള കോൺക്രീറ്റിന്റെ formwork നീക്കം ചെയ്യുന്നത് എങ്ങനെ ആണെന്ന് നോക്കാം.ഇത് IS 456 ൽ നൽകിയിരിക്കുന്നത് പരിശോധിക്കാം.
Types of Formwork |
Formwork
removal time after casting of concrete |
Vertical formwork
of column,beam and wall |
16 – 24 hrs |
Slab (Props
left under) |
3 days |
Beams(Props
left under) |
7 days |
Props removal
for slab Span upto 4.5 m Span beyond 4.5 m |
7 days 14 days |
Props removal
for beams and arches Span upto 6m Span beyond 6 m |
21 days |