കോൺക്രീറ്റ് നിർമ്മാണത്തിൽ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് Admixtures.  എന്താണ് ഈ Admixtures ? നമുക്ക് പരിചയപ്പെടാം.



Admixtures 

കോൺക്രീറ്റിന്റെ ഗുണങ്ങളിൽ മാറ്റം വരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി കോൺക്രീറ്റിൽ സിമന്റ്, മണൽ, മെറ്റൽ, വെള്ളം എന്നിവയ്ക്ക് പുറമെ ചേർക്കുന്ന വസ്തുവാണ്  admixtures. Workability വർദ്ധിപ്പിക്കുന്നതിനും setting time ക്രമീകരിക്കുന്നതിനും ആവശ്യമനുസരിച്ചു ശക്തി വർധിപ്പിക്കുന്നതിനും admixtures കോൺക്രീറ്റ് മിശ്രിതത്തിൽ ചേർക്കുന്നു. 

വിവിധ തരം admixtures :

I. Chemical admixtures 

സിമന്റിന്റെ ഭാരത്തിന്റെ 5 ശതമാനത്തിൽ താഴെയുള്ള അളവിൽ കോൺക്രീറ്റിൽ ചേർക്കുന്ന വെള്ളത്തിൽ ലയിക്കുന്ന രാസപദാർഥങ്ങളെ chemical admixtures എന്ന് പറയുന്നു. ഇവ കോൺക്രീറ്റ് മിശ്രിതത്തിൽ ചേർക്കുമ്പോൾ കോൺക്രീറ്റിലുടനീളം രാസപ്രവർത്തനം നടത്തി ആവശ്യം വേണ്ട ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. 

വ്യത്യസ്ത തരം chemical admixtures :

1. Accelerators 

ഇവ കോൺക്രീറ്റിന്റെ setting time വേഗത്തിലാക്കുകയും ശക്തി വർദ്ധിപ്പിക്കുകയും ചെയുന്നു.സാധാരണയായി, ഇവ തണുത്ത കാലാവസ്ഥയിൽ ഉപയോഗിക്കുന്നു, കാരണം അവ തണുത്ത താപനിലയുടെ സ്വാധീനത്തെ പ്രതിരോധിക്കുകയും curing പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

Eg:  SikaRapid, Accelguard HE etc.





2. Retarders 

Retarders കോൺക്രീറ്റിന്റെ setting time മന്ദഗതിയിലാക്കുന്നു.കോൺക്രീറ്റ് ദീർഘദൂരങ്ങളിലേക്ക് കൊണ്ടുപോകേണ്ടി വരുമ്പോൾ സാധാരണയായി ഇവ ഉപയോഗിക്കുന്നു.

Eg:  CICO Retarder, MasterRoc retarder etc



3. Plasticizers 

കോൺക്രീറ്റ് ഉപയോഗിക്കുന്നതിന് മുമ്പ്, അത് ഒരു നിശ്ചിത consistency നേടേണ്ടതുണ്ട്. കോൺക്രീറ്റിലെ water-cement ratio ഏകദേശം 5% മുതൽ 12% വരെ കുറയ്ക്കുകയും ആവശ്യമായ consistency നേടുകയും ചെയ്യുന്ന രാസ മിശ്രിതങ്ങളാണ് Plasticizers.കോൺക്രീറ്റിന്റെ workability വർദ്ധിപ്പിക്കുന്നതിനു  ഇവ സഹായിക്കുന്നു. 

Eg: SikaPlast, Conplast SP337etc



4. Air entraining agents 

കോൺക്രീറ്റ് മിക്സ് ചെയ്യുന്ന സമയത്ത് സിമന്റ് paste നുള്ളിലെ microscobic bubbles നെ വികസിപ്പിച്ചു workability കൂട്ടാൻ സഹായിക്കുന്നു. 

Eg: Sika Air, MasterAir etc



II.  Mineral admixtures 

 Mineral admixtures രാസപരമായി നിർമ്മിക്കപ്പെടുന്നവയല്ല, മറ്റ് പദാർത്ഥങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. 

വ്യത്യസ്‍ത തരം mineral admixtures 

1. Fly Ash 

Thermal power plant ൽ നിന്ന് അവശേഷിക്കുന്ന വസ്തുക്കളാണിവ.ഇത് കോൺക്രീറ്റിന്റെ workability, durability എന്നീ ഗുണങ്ങൾ വർദ്ധിപ്പിക്കുന്നു. 


2. Silica Fume 

സിലിക്കൺ ലോഹത്തിന്റെ ഉൽപാദനത്തിന്റെ ഉപോൽപ്പന്നമാണ് ഇത് . കോൺക്രീറ്റ് വളരെ മോടിയുള്ളതും ശക്തവുമാകുന്നു.കോൺക്രീറ്റിന്റെ permeability കുറയ്ക്കുന്നു, അതു വഴി സ്റ്റീൽ തുരുമ്പെടുക്കാതെ സംരക്ഷിക്കുന്നു. 

3. Rice husk ash 

നെൽക്കതിരുകൾ കത്തിക്കുമ്പോൾ കിട്ടുന്ന അവശിഷ്ടമാണിത്. ഇത് കോൺക്രീറ്റിന്റെ workability, impermeabilityഎന്നിവ കൂട്ടുന്നു. കൂടുതൽ ശക്തി കിട്ടാനും തുരുമ്പ് പിടിക്കാതിരിക്കാനും സഹായിക്കുന്നു.