ഇഷ്ടികകൾ തീർത്ത മനോഹാരിതയിൽ നിന്നുണ്ടായ  അത്ഭുതമാണ് ചൈനയിലെ വന്മതിലും റോമിലെ കൊളോസിയവുമെല്ലാം.ഇന്ന് നമുക്ക് ഇഷ്ടികകൾ കൊണ്ടുള്ള നിർമ്മിതിയെപ്പറ്റി വിശദമായി നോക്കാം.


Brick Masnory

ഇഷ്ടികകൾ ചിട്ടയായി വിവിധ രീതിയിൽ ക്രമീകരിച്ച്‌ അവയെ തമ്മിൽ സിമന്റ്  mortar ഉപയോഗിച്ച് ബന്ധിപ്പിക്കുന്നതാണ് brick masnory എന്ന് പറയുന്നത്.

Strecher 

ഇഷ്ടികയുടെ നീളമുള്ള ഇടുങ്ങിയ മുഖത്തെ strecher എന്ന് വിളിക്കുന്നു. Stretcher കൊണ്ട് ക്രമീകരിച്ച ഒരു വരിയെ strecher course എന്ന് വിളിക്കുന്നു.

Header 

ഒരു ഇഷ്ടികയുടെ നീളം കുറഞ്ഞ ചതുരമുഖമാണ് header.Header കൊണ്ടുണ്ടാക്കിയ ഒരു വരിയെ header course എന്നും പറയുന്നു .

Bonds in brick work 

ഇഷ്ടികകൾ ഒരു വരിയിൽ ക്രമീകരിക്കുന്ന രീതിയെ bond എന്ന് പറയുന്നു.വിവിധ തരത്തിലുള്ള bond അവയുടെ ഇഷ്ടികയുടെ ഓരോ മുഖങ്ങൾ(strecher/header)കൊണ്ട് വേർതിരിച്ചിരിക്കുന്നു.തെറ്റായ രീതിയിലുള്ള ഇഷ്ടികകളുടെ ക്രമീകരണം തുടർച്ചയായ vertical joint സൃഷ്ഠിക്കുന്നു . ഇത് നിർമ്മിതിയുടെ ശക്തിയെയും നിലനില്പിനെയും ദുർബലമാക്കുന്നു.  

വിവിധ തരം bonds 

1. Strecher Bond 


എല്ലാ വരികളിലും ഇഷ്ടികകൾ strecher ആയി ക്രമീകരിക്കുന്നതിനെയാണ് strecher bond എന്ന് പറയുന്നത്.Vertical jointഒഴിവാക്കുന്നതിനായി ഒന്നിടവിട്ട വരികളിൽ ആദ്യം ക്രമീകരിക്കുന്ന ഇഷ്ടിക പകുതി നീളത്തിൽ വെയ്ക്കുന്നു.wall thickness ഒരു ഇഷ്ടികയുടെ പകുതി thickness ആയ സമയത്താണ് ഈ bond ഉപയോഗിക്കുന്നത്. Strecher bond സാധാരണയായി partition walls,cavity walls എന്നിവക്കാണ് ഉപയോഗിക്കുന്നത്. വലിയ thickness ആവശ്യമുള്ള നിർമ്മിതികൾക്ക് ഇതുപയോഗിക്കാറില്ല.

 2. Header Bond 

എല്ലാ വരികളിലും header മാത്രം ക്രമീകരിക്കുന്നതിനെയാണ് header bond എന്ന് പറയുന്നത്.Wall thickness ഒരു ഇഷ്ടികയുടെ thickness നു തുല്യമാകുമോഴാണ് ഈ bond ഉപയോഗിക്കുന്നത്.Curved brickwork, partition brickwork എന്നിവയ്ക്കാണ് ഈ bond ഉപയോഗിക്കുന്നത്. 

3. English Bond 

Header, Strecher എന്നിവ ഒന്നിടവിട്ടുള്ള വരികളിൽ ക്രമീകരിക്കുന്ന രീതിയാണ് english bond എന്ന് പറയുന്നത്.എല്ലാ wall thicknessകൾക്കും കൂടുതലായി ഉപയോഗിക്കുന്നത് ഈ bond ആണ്.

4. Flemish Bond 

ഒരു വരിയിൽ തന്നെ header,strecher എന്നിവ  ഒന്നിടവിട്ട് ക്രമീകരിക്കുന്ന രീതിയാണ് Flemish bond.എല്ലാ ഒന്നിടവിട്ട വരികളും ഒരു header കൊണ്ടാണ് തുടങ്ങുന്നത്.