ഇന്ന് ലോകത്ത് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന നിർമ്മാണസാമഗ്രിയാ ണ് കോൺക്രീറ്റ്.കെട്ടിടനിർമ്മാണമേഖലയിൽ ഒഴിച്ചുകൂടാനാവാത്ത  വസ്തുവിനെക്കുറിച്ചു കൂടുതലായി നമുക്കിന്നു മനസിലാക്കാം:




എന്താണ് കോണ്‍ക്രീറ്റ്?
സിമന്റ്, മണല്‍മെറ്റല്‍ ,വെള്ളം  എന്നിവ കൃത്യമായ അളവിൽ മിക്സ് ചെയ്ത് , ശരിയായ വിധം ക്യൂറിങ്ങിന് വിധേയമാക്കുന്ന നിര്‍മ്മാണ സാമഗ്രിയാണ്  സിമന്റ് കോണ്‍ക്രീറ്റ്.

എന്താണ്
കോണ്‍ക്രീറ്റിന്റെ  ഗ്രേഡ്  ?
 150 mm × 150 mm × 150 mm അളവിലുള്ള ഒരു  കോൺക്രീറ്റ് ക്യൂബിന്റെ 28 ദിവസത്തെ കംപ്രസ്സീവ് ശക്തിയെ അതിന്റെ ഗ്രേഡ് എന്ന് വിളിക്കുന്നു.
ഉദാഹരണത്തിന്  M20  എന്ന ഗ്രേഡ്  വിശദമായി നോക്കാം :
M20 grade  കോണ്‍ക്രീറ്റ് എന്ന് പറയുന്നത് വഴി ഉദേശിക്കുന്നത് 150 mm× 150 mm × 150 mm അളവിലുള്ള ഒരു കോൺക്രീറ്റ് ക്യൂബിന്റെ 28 ദിവസത്തെ കംപ്രസ്സീവ് ശക്തി 20 N/mm2  ആണെന്നാണ്.
               ഇവിടെ  M  എന്ന  അക്ഷരം സൂചിപ്പിക്കുന്നത്  concrete mix നെയാണ്, 20 എന്ന സംഖ്യ  സൂചിപ്പിക്കുന്നത് കോൺക്രീറ്റിന്റെ 28 ദിവസത്തെ കംപ്രസ്സീവ് ശക്തി ( N/mm2) യാണ്.
IS 456 :2000 അടിസ്ഥാനമാക്കി 15  തരത്തില്‍  കോൺക്രീറ്റിനെ  compressive strength അടിസ്ഥാനമാക്കി ഗ്രേഡ് ചെയ്തിരിക്കുന്നത് ചുവടെ ചേര്‍ക്കുന്നു:

Group

Designation

Characteristic compressive strength, fck at 28 days(N/mm2)

Ordinary Concrete

M10

M15

M20

10

15

20

Standard Concrete

M25

M30

M35

M40

M45

M50

M55

25

30

35

40

45

50

55

High Strength Concrete

M60

M65

M70

M75

M80

60

65

70

75

80


 
Concrete Mix Ratio
കോണ്‍ക്രീറ്റിലെ മിശ്രിതങ്ങളായ സിമന്റ്,മണല്‍,മെറ്റല്‍,വെള്ളം എന്നിവയുടെ കൃത്യമായ അളവിനെയാണ്  mix ratio എന്ന് പറയുന്നത്. mix ratio ആവശ്യമുള്ള കോൺക്രീറ്റിന്റെ ശക്തി അനുസരിച്ചു വ്യത്യാസപ്പെടും . 
വിവിധ തരം കോൺക്രീറ്റ് മിശ്രിതങ്ങള്‍ 
1.Nominal concrete mix
2.Designed concrete mix
 
1.Nominal concrete mix
ചേരുവകകളുടെ 
volume അനുസരിച്ചുള്ള അനുപാതം ഉപയോഗിച്ച് തയ്യാറാക്കുന്ന കോൺക്രീറ്റ് മിശ്രിതമാണ് Nominal concrete mix.ചെറിയ തോതിലുള്ള നിർമ്മാണ പദ്ധതികളിലോ വിശദമായ പരിശോധനയും ഗുണനിലവാര നിയന്ത്രണവും നിർണായകമല്ലാത്ത സാഹചര്യങ്ങളിലോ ഇത് പലപ്പോഴും ഉപയോഗിക്കുന്നു.M5,M10,M15,M20 എന്നീ ഗ്രേഡുകൾക്കായി Nominal concrete mix  ഉപയോഗിക്കുന്നു.

ഇതിന്റെ അനുപാതം ചുവടെ ചേര്‍ക്കുന്നു.
 

Grade of Concrete

Max qnty of dry coarse& fine aggregate by mass per 50 kg of cement(kg)

Proportion of fine aggregate to coarse aggregate by mass

Max. qnty of water per 50 kg of cement(Litres)

M5

M7.5

M10

M15

M20

800

625

480

350

250

Generally ,1:2 but subject to an upper limit of 1:1:5  and a lower limit of 1:2:5                                                                               

60

45

34

32

60

 
Designed Concrete Mix
ചേരുവകകളുടെ 
weight അനുസരിച്ചുള്ള അനുപാതം ഉപയോഗിച്ച് തയ്യാറാക്കുന്ന കോൺക്രീറ്റ് മിശ്രിതമാണ് design concrete mix.

ഡിസൈൻ മിക്സ് കോൺക്രീറ്റിൽ ആവശ്യമുള്ള strength മാത്രമല്ല, workability പോലെയുള്ള ഗുണങ്ങളും വിശദമായി പരിഗണിക്കുന്നു.ഉപയോഗത്തിന് മുമ്പ് എല്ലാ മെറ്റീരിയലുകളും പരിശോധിക്കപ്പെടുന്നു, കൂടാതെ ലഭ്യമായ മെറ്റീരിയലുകളിൽ നിന്നുള്ള വിവിധ ഓപ്ഷനുകളുടെ ട്രയലും നടത്തുന്നു.

Nominal concrete mix നെക്കാൾ design mix concrete നാണു മുൻഗണന നൽകുന്നത്, പ്രത്യേകിച്ചും കോൺക്രീറ്റ് M20 ഗ്രേഡിന് മുകളിലുള്ളതും,വ്യത്യസ് workability ആവശ്യമുള്ളിടത്തും.കരുത്ത്,ഈട്,പ്രവർത്തനക്ഷമത എന്നിവ ഉറപ്പിക്കാൻ വലിയ പദ്ധതികളിൽ ഇത് ഉപയോഗിക്കുന്നു.
 
വിവിധ  തരം  കോണ്‍ക്രീറ്റ് ഗ്രേഡിന്റെ ഉപയോഗങ്ങൾ :
1.ഓര്‍ഡിനറി ഗ്രേഡ് കോണ്‍ക്രീറ്റ്
M5,M10,M15 തുടങ്ങിയ കോൺക്രീറ്റ് ഗ്രേഡുകൾ PCC വർക്കുകളായ ലെവലിംഗ് കോഴ്സ്,ഫൗണ്ടേഷൻന്റെ ബെഡ്ഡിങ് എന്നിവയ്ക്ക് ഉപയോഗിക്കുന്നു. M20 ഗ്രേഡ് RCC വർക്കുകൾക്ക് ഉപയോഗിക്കുന്നു.
2.സ്റ്റാൻഡേർഡ് ഗ്രേഡ് കോണ്‍ക്രീറ്റ് 
M25,M30,M35 എന്നിവ RCC വർക്കുകൾക്ക് ഉപയോഗിക്കുന്നു.M40 ഗ്രേഡ് pre stressed കോൺക്രീറ്റ്  വർക്ക്കൾക്ക്  ഉപയോഗിക്കുന്നു.M45,M50 തുടങ്ങിയവ RCC,റൺവേ,കോൺക്രീറ്റ് റോഡുകൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.M55 ഗ്രേഡ് Prestressed concrete girder കളിലും മറ്റും ഉപയോഗിക്കാം.
3.High strength Concrete
M60,M65,M80 തുടങ്ങിയ ഗ്രേഡുകൾ വലിയ compressive strength ആവശ്യമായ high rise കെട്ടിടങ്ങളിൽ ഉപയോഗിക്കാം
.