പണ്ട് കാലത്ത് മിക്ക വീടുകളിലും വെള്ള നിറമാണ് പ്രധാനമായും എല്ലാ ചുവരുകളിലും ഉപയോഗിച്ചിരുന്നത്. വീടിനുള്ളിലെ ശാന്തിയുടെയും സമാധാനത്തിന്റെയും നിറമായി വെള്ളനിറം അരങ്ങു തകർത്തിരുന്നു. ആധുനിക ലോകത്ത് വെള്ളയെ പരിഷ്കരിച്ച് പുതിയ പരീക്ഷണങ്ങൾ തേടുകയാണ് പുതുതലമുറ.
Warm & Cool നിറങ്ങൾ
കാലാവസ്ഥ പോലെ തന്നെ, നമ്മുടെയൊക്കെ മൂഡ് പോലെ തന്നെ നിറങ്ങളും പലവിധമുണ്ട്. Warm നിറങ്ങൾ പേര് പോലെ തന്നെ ചൂട് കൂടിയവയാണ്. ഈ നിറങ്ങൾ വ്യക്തികളുടെ ഊർജ്ജം കൂട്ടാൻ സഹായിക്കുന്നു. ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നിവയാണ് പ്രധാനമായും ചൂട് കൂടിയ നിറങ്ങൾ. ഇവ ഉപയോഗിക്കുമ്പോൾ മുറിക്കുള്ളിലെ ചൂട് കൂടുന്നു. അതിനാൽ തന്നെ കിഴക്ക് ഭാഗത്തുള്ള മുറികളിൽ ഈ നിറങ്ങൾ ഉപയോഗിക്കാൻ ഇവ അനുയോജ്യമാണ്. പകൽ മുഴുവൻ ചൂട് ലഭിക്കുന്ന പടിഞ്ഞാറ് ഭാഗത്തു ഈ നിറങ്ങൾ ഉപയോഗിക്കുന്നത് അത്ര അനുയോജ്യമല്ല.
Cool നിറങ്ങൾ പച്ച, നീല. പച്ച -മഞ്ഞ എന്നിവയാണ്. പ്രകൃതിയുടെ മനോഹാരിതയും ഊഷ്മളതയും ഈ നിറങ്ങൾ പ്രതിനിധാനം ചെയ്യുന്നു. ചൂട് കൂടുതലുള്ള മുറികളിൽ ഇവ അനുയോജ്യമാണ്. മുറിയുടെ വലിപ്പം കൂട്ടി തോന്നുവാനും ഈ നിറങ്ങൾ സഹായിക്കുന്നു.മഞ്ഞ
അടുക്കളക്ക് ഭംഗി കൂട്ടാൻ മഞ്ഞ നിറത്തിലുള്ള ഫർണിച്ചറുകൾ സഹായിക്കും. കുട്ടികളുടെ മുറികൾക്കും അനുയോജ്യമാണ്. മഞ്ഞ നിറം പ്രസരിപ്പും ഉന്മേഷവും നൽകുന്നു.
ബ്രൗൺ
ആഢ്യത്വവും ആധുനികതയും സംയോജിപ്പിക്കാൻ ഈ നിറത്തിനു സാധിക്കുന്നു. പ്രകൃതിയോടിണങ്ങി നിൽക്കുന്ന നിറമാണ് ഇതെന്നും പറയാം, അതിനാൽ തന്നെ സുരക്ഷിതത്വ ബോധം നൽകാൻ ബ്രൗൺ നിറത്തിനു സാധിക്കുന്നു.
പിങ്ക്
ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് പിങ്ക് നിറത്തിന്റെ പല ഷേഡുകളാണ്. വളരെയധികം സ്റ്റൈലിഷായ എന്നാൽ ആശ്വാസദായവുമായ നിറമാണ് പിങ്ക്. കുട്ടികളുടെ മുറികളൊക്കെ മനോഹരങ്ങളാക്കാൻ ഈ നിറം സഹായിക്കുന്നു.
കളർ തിരഞ്ഞെടുക്കുമ്പോൾ ഷേഡുകളിലെ വ്യത്യാസം മനസിലാക്കണം. കളർ കാർഡ് വളരെ ചെറുതായത് കൊണ്ട് വലിയ ചുമരിൽ ആ നിറം കുറച്ചു കൂടി നേർത്ത നിറമായി തോന്നും. അത് കൊണ്ട് ഒരു ഷേഡ് കൂടി കൂട്ടി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.