ഭൂമി സർവേ ചെയ്യുക എന്നത് നമ്മുടെയൊക്കെ ജീവിതത്തിൽ  അനിവാര്യമായ ഒരു കാര്യമാണ്. ഭൂമി വാങ്ങുമ്പോൾ, വീട് നിർമിക്കുമ്പോൾ, അതിർത്തി തർക്കങ്ങൾ തീർപ്പു കൽപ്പിക്കുമ്പോൾ എല്ലാം സർവേ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു. പരമ്പരാഗത രീതികളിൽ നിന്നും വളരെ മുന്നേറി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്  ഇന്ന് ഭൂമി സർവേ ചെയ്യുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൃത്യതയും വേഗതയും കൂട്ടി, തെറ്റുകൾ ഏറ്റവും ലഘൂകരിച്ചു  സർവേ നടത്താൻ ഇന്ന് സാധിക്കുന്നു.പുതിയ സർവ്വേ രീതികൾ ഏതൊക്കെ ആണെന്നാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്. 

1.Total Station 

പരമ്പരാഗത theodolite കളുടെയും ചെയിൻ സർവേകളുടെയും സ്ഥാനം ഇന്ന് total station സ്വന്തമാക്കിയിരിക്കുന്നു. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് കൃത്യമായ ദൂരം, കോണുകൾ (angle )എന്നിവ കണക്കാക്കാൻ total station ഉപയോഗിച്ച് സാധിക്കുന്നു. ഇതിലൂടെ വളരെ കൃത്യതയോടെയും വേഗതയോടെയും സർവേ നടത്താൻ സാധിക്കുന്നു.

2.GPS Surveying 

Global Positioning System(GPS ) ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിലെ സ്ഥാനം കൃത്യമായി നിർണയിക്കാൻ സഹായിക്കുന്നു. സാറ്റലൈറ്റുകളിൽ നിന്നുള്ള സിഗ്നലുകൾ ഉപയോഗിച്ച് ഏത് സ്ഥലത്തെയും കൃത്യമായ കോർഡിനേറ്റുകൾ നിർണയിക്കാൻ ഇത് സഹായിക്കുന്നു. സർവ്വേ ചെയ്യുന്ന കാലാവസ്ഥ പ്രതികൂലമാണെങ്കിലും കൃത്യമായി സർവ്വേ നടത്താൻ സാധിക്കുന്നു. 

3.Drone Surveying 

ഒരു drone അല്ലെങ്കിൽ Unmanned aerial vehicle (UAV) ഉപയോഗിച്ച് ഭൂമിയുടെ ചിത്രങ്ങൾ അല്ലെങ്കിൽ 3D ഡാറ്റ ശേഖരിക്കുന്ന രീതിയാണിത്. ഈ ഡാറ്റ ശേഖരിക്കാൻ RGB അല്ലെങ്കിൽ ബഹുവർണ്ണ ക്യാമറകൾ, LIDAR തുടങ്ങിയ സെൻസറുകൾ ഉപയോഗിക്കുന്നു.Drone കൾ ഉപയോഗിച്ച് വളരെ വലിയ പ്രദേശങ്ങളുടെ 3D മാപ്പുകൾ സൃഷ്ടിക്കാൻ സാധിക്കുന്നു. ഈ മാപ്പുകൾ ഉപയോഗിച്ച് ഭൂമിയുടെ ഉയർച്ച താഴ്ച, കെട്ടിടങ്ങൾ, മരങ്ങൾ എന്നിവയുടെ കൃത്യമായ സ്ഥാനം നിർണയിക്കാൻ സഹായിക്കുന്നു.Drone റിമോട്ട്  ഉപയോഗിച്ച് നിയന്ത്രിക്കാനാകും.വലിയ പ്രദേശങ്ങൾ വേഗത്തിലും കൃത്യമായും സർവേ ചെയ്യാൻ ഇത് സഹായിക്കുന്നു.പരമ്പരാഗത സർവേ രീതികളെ അപേക്ഷിച്ച് ഇത് ചെലവ്  കുറക്കാൻ സഹായിക്കുന്നു. മലകൾ, കാടുകൾ തുടങ്ങിയ എത്തിപ്പെടാൻ ദുഷ്കരമായ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ drone ഉപയോഗിക്കുന്നു.

4.GIS Surveying 

ഭൂമി സംബന്ധമായ വിവരങ്ങൾ സൂക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ സംവിധാനമാണ് Geographic Information System (GIS). സർവേ ഡാറ്റ, ഭൂപടങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവയെല്ലാം GIS  ഉപയോഗിച്ച്  വിശകലനം ചെയ്യാൻ സാധിക്കുന്നു.  റോഡുകളിലെ അറ്റകുറ്റപ്പണികൾ ആവശ്യമുള്ള കുഴികൾ കണ്ടെത്താൻ ഇത് സഹായിക്കുന്നു. ഇതിലൂടെ കൂടുതൽ വേഗത്തിലും കൃത്യതയോടെയും റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കുന്നു.വികസനത്തിനായി ലഭ്യമായ ഭൂമി കണ്ടെത്താൻ GIS സഹായിക്കുന്നു. ഇതിലൂടെ ഭൂമി ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കി മാറ്റാൻ സാധിക്കുന്നു.വെള്ളപ്പൊക്കത്തിന്റെ സാധ്യത കണക്കാക്കാൻ ഇത് സഹായിക്കുന്നു. തന്മൂലം പ്രകൃതിദുരന്തങ്ങൾ തടയുന്നതിനും നേരിടുന്നതിനുമുള്ള മുൻകരുതലുകൾ എടുക്കാൻ സാധിക്കുന്നു.ഭൂമിക്കടിയിലെ Utility നെറ്റ്‌വർക്കുകളുടെ 3D മോഡലുകൾ സൃഷ്ടിക്കാൻ ഇതിലൂടെ സഹായിക്കുന്നു.അങ്ങനെ അറ്റകുറ്റപ്പണികൾ ആവശ്യമുള്ളപ്പോൾ അവ കൂടുതൽ കൃത്യമായി കണ്ടെത്താൻ സാധിക്കുന്നു.


ഈ ആധുനിക സാങ്കേതിക വിദ്യകൾ ഭൂമി സർവേ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൃത്യതയും വേഗതയും കൂട്ടി, ബുദ്ധിമുട്ട് കുറച്ച് സർവേ നടത്താൻ, സമയം ലാഭിക്കാൻ ഇവ വളരെയധികം സഹായിക്കുന്നു.