കെട്ടിടനിർമ്മാണ  മേഖലയിൽ സ്ഥിരമായി കേട്ടു വരുന്ന വാക്കാണ്  crank length. എന്നാൽ എന്താണ് crank length? ഇന്ന് നമുക്ക് വിശദമായി പഠിക്കാം.

Crank Length 

 RCC ഘടനകളിൽ ഉപയോഗിക്കുന്ന പ്രത്യേക തരം വളച്ചെടുത്ത സ്റ്റീൽ ബാറിനെയാണ് crank bar അഥവാ bent up bar എന്നു പറയുന്നത്.സ്റ്റീൽ ബാറുകൾ കൂടിച്ചേരുന്ന പോയിന്റുകളെ lap joint എന്ന് വിളിക്കുന്നു.ഈ ജോയിന്റിൽ നൽകുന്ന വളവുകളാണ് (bend) crank എന്ന് പറയുന്നത്.ഈ ബാറിന്റെ വളഞ്ഞ ഭാഗത്തിന്റെ  നീളത്തെയാണ് crank length എന്ന് പറയുന്നത്.

crank ബാറുകളുടെ ബലം അതിന്റെ നീളത്തെ ആശ്രയിച്ചിരിക്കുന്നു.ആവശ്യമായ crank length നൽകിയില്ലെങ്കിൽ ബാർ കോൺക്രീറ്റിൽ നിന്ന് വേർപെട്ട് RCC ഘടന തകരാൻ കാരണമായേക്കാം.

സ്റ്റീൽ ബാറും കോൺക്രീറ്റിന്റെ മുകൾ ഭാഗവും തമ്മിലുള്ള ദൂരം(clear cover) കൃത്യമായി നിർത്താനാണ് ഇങ്ങനെ വളവുകൾ ഉപയോഗിക്കുന്നത്.സ്റ്റീലും കോൺക്രീറ്റും തമ്മിലുള്ള ബന്ധനം  ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു.



  Crank ൻറെ ഏറ്റവും കുറഞ്ഞ നീളം വിവിധ ബിൽഡിംഗ് കോഡുകൾ അനുസരിച്ച് മാറുന്നു.ഇന്ത്യയിൽ min crank length 300 mm ആണ്.

crank length കണക്കു കൂട്ടുന്നത് താഴെ പറയുന്ന പോലെയാണ് ;

Crank length = √2 * clear cover + development length

അതായത് ,

Clear cover എന്നാൽ സ്റ്റീൽ ബാറും കോൺക്രീറ്റിന്റെ മുകൾ ഭാഗവും തമ്മിലുള്ള  ദൂരമാണ്.

Development length എന്നാൽ ലോഡ് കോൺക്രീറ്റിലേക്ക് നൽകാൻ ബാറിന് ആവശ്യമായ നീളമാണ്.

Crank Angle 

സാധാരണയായി 45 ഡിഗ്രി angle ലാണ് ബാറിന് ഈ വളവ് നൽകുന്നത്. മറ്റ് അളവുകൾ ഉപയോഗിക്കാമെങ്കിലും കൃത്യത ഉറപ്പിക്കാൻ ഈ angle പൊതുവേ ഉപയോഗിക്കുന്നു.

Crank length ഉപയോഗങ്ങൾ 

1. Shear strength വർദ്ധിപ്പിക്കുന്നു :സ്ലാബുകളിലും ബീമുകളിലും shear strength വർദ്ധിപ്പിക്കുന്നതിനാണ് crank ബാറുകൾ ഉപയോഗിക്കുന്നത്.

2. കോൺക്രീറ്റിന്റെ വിള്ളൽ തടയുന്നു : കോൺക്രീറ്റിലേക്ക് നൽകുന്ന ഭാരം കൂടുന്തോറും കോൺക്രീറ്റിന് നിലനിൽക്കാൻ കൂടുതൽ ബലവും ആവശ്യമാണ്.അല്ലെങ്കിൽ പൊട്ടലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.Crank ബാറുകൾ കോൺക്രീറ്റിന്റെ പൊട്ടൽ തടയുകയും ഭാരം വഹിക്കാനുള്ള ശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

3.ബീമും കോളവും തമ്മിലുള്ള ബന്ധനം ശക്തിപ്പെടുത്തുന്നു: ബീമും കോളങ്ങളും തമ്മിലുള്ള ബന്ധം ബലപ്പെടുത്തുന്നതിന് ഈ ബാറുകൾ സഹായിക്കുന്നു.

Cranks ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ, എഞ്ചിനീയർമാർക്ക് RCC ഘടനകളിൽ ആവശ്യമായ ശക്തി, ദൃഢത, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കാൻ സാധിക്കുന്നു.