ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും വർദ്ധിച്ചികൊണ്ടിരിക്കുന്ന ആധുനിക പരിതസ്ഥിയിൽ കെട്ടിടനിർമ്മാണത്തിലെ സുസ്ഥിര വികസനം വളരെ പ്രയാസമേറിയതായി മാറുന്നു. ഈ സാഹചര്യത്തിലാണ് ഗ്രീൻ ബിൽഡിംഗ് പ്രസക്തമാകുന്നത്.

എന്താണ് green buidling ?

പരിസ്ഥിതിയോട് ഇണങ്ങി, പ്രകൃതിവിഭവങ്ങൾ ചിട്ടയായി ഉപയോഗപ്പെടുത്തി നിർമിക്കുന്ന കെട്ടിടങ്ങളാണ് ഗ്രീൻ ബിൽഡിങ്ങുകൾ . ഇത്തരം കെട്ടിടങ്ങളുടെ നിർമാണവും ഉപയോഗവും എല്ലാ ഘട്ടങ്ങളിലും പരിസ്ഥിതിക്ക് കുറഞ്ഞ കേടുപാടുകൾ സൃഷ്ടിക്കാനും, ഒപ്പം കെട്ടിടത്തിൽ താമസിക്കുന്നവരുടെ ആരോഗ്യവും മാനസികാവസ്ഥയും മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഒരു കെട്ടിടം എങ്ങനെ നിർമ്മിക്കുന്നു എന്നത് അന്തരീക്ഷത്തിലെ കാർബൺ നിരക്കിനെ ബാധിക്കുന്നുണ്ട്.പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവ് ഏറ്റവും കുറക്കുന്ന രീതിയിലാണ് ഈ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്.   ഇവിടെ കേരളത്തിൽ ഹരിത കെട്ടിടങ്ങൾ നിർമിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം,

നമ്മുടെ നാട് വിസ്തീർണത്തിൽ ചെറുതും, പ്രകൃതിവിഭവങ്ങൾ പരിമിതവുമായ  സ്ഥലമാണ്.കൂടാതെ, കാലാവസ്ഥ വ്യതിയാനത്തിന്റെ രൂക്ഷത നമ്മെ കൂടുതലും ബാധിക്കുന്നു.അതിനാൽ, പ്രകൃതിവിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി, പരിസ്ഥിതിക്ക് ഉപദ്രവം കുറച്ച് നിർമിക്കുന്ന ഈ കെട്ടിടങ്ങൾക്ക് കേരളത്തിൽ വലിയ പ്രസക്തിയുണ്ട്.


ഇവയുടെ ചില പ്രധാന സവിശേഷതകൾ ഇതാ :

ഊർജ്ജ സംരക്ഷണം: സോളാർ പാനലുകൾ, LED ബൾബുകൾ , ചൂട് കുറക്കുന്ന നിർമാണ രീതി, കാറ്റും വെളിപെടലും നന്നായി ഉപയോഗപ്പെടുത്തുന്ന രൂപകല്പന എന്നിവ വഴി ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നു.

ജല സംരക്ഷണം: മഴവെള്ള സംഭരണം, ചുരുങ്ങിയ ജലം ഉപയോഗിക്കുന്ന കുളിമുറികളും ടാപ്പുകളും, കക്കൂസ് മാലിന്യം സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്ന സംവിധാനങ്ങൾ എന്നിവ വഴി ജല ഉപഭോഗം കുറയ്ക്കുന്നു.

പ്രകൃതിദത്ത വസ്തുക്കളുടെ ഉപയോഗം: മുള, ചെളി, കരിങ്കല്ല്, മണ്ണ് തുടങ്ങിയ നാടൻ വസ്തുക്കൾ ഉപയോഗിച്ച്  കെട്ടിടനിർമ്മാണം.

നല്ല വായുസഞ്ചാരം: കെട്ടിടത്തിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുന്ന രൂപകല്പന.

ആരോഗ്യകരമായ ഇടങ്ങൾ: രാസ വസ്തുക്കൾ കലർന്ന നിർമാണ വസ്തുക്കൾ ഒഴിവാക്കുകയും പ്രകൃതിദത്ത വെളിച്ചവും വായുവും ലഭിക്കുന്ന രീതിയിൽ രൂപകല്പന ചെയ്യുകയും ചെയ്യുന്നതിലൂടെ താമസിക്കുന്നവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

കേരളത്തിൽ ഹരിത കെട്ടിടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വിവിധ പദ്ധതികളും ഇൻസെന്റീവുകളും നടപ്പാക്കുന്നുണ്ട്. കൂടാതെ, ഹരിത കെട്ടിടങ്ങൾക്കായി GRIHA എന്നപേരിൽ ഒരു റേറ്റിംഗ് സംവിധാനവും നിലവിലുണ്ട്.