നിർമ്മാണ വ്യവസായത്തിൽ 3D പ്രിന്റിങ് വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യയാണ്. പരമ്പരാഗത നിർമ്മാണ രീതികളേക്കാൾ കൂടുതൽ വേഗതയേറിയതും ചെലവുകുറഞ്ഞതും സുസ്ഥിരതയുള്ളതുമായ രീതിയിൽ കെട്ടിടങ്ങൾ നിർമ്മിക്കാൻ 3D പ്രിന്റിംഗ് സഹായിക്കും.

എന്താണ് 3D പ്രിന്റിങ് ടെക്നോളജി ?

ഒരു CAD മോഡലിൽ നിന്നോ ഡിജിറ്റൽ 3D മോഡലിൽ നിന്നോ ഒരു  വസ്തുവിന്റെ നിർമ്മാണമാണ് 3D പ്രിന്റിങ്.ഒരു നിർമ്മാണത്തിന് ആവശ്യമായ വസ്തുവിന്റെ അളവ് കൂട്ടിച്ചേർക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ആവശ്യമായ പ്രവർത്തനങ്ങളെ വിശദീകരിക്കാനും ഓരോ മെറ്റീരിയലും ലയറുകളായി ചേർക്കാനും സാധിക്കുന്നു.

പരമ്പരാഗതമായി 3D പ്രിന്റിങ് പോളിമറുകളിൽ മാത്രമാണ് ഉപയോഗിച്ചു പോന്നത്.കെട്ടിട നിർമ്മാണത്തിൽ 3D പ്രിന്റിങ് ടെക്നോളജി ഉപയോഗിക്കുമ്പോൾ സിമന്റ് ,അഗ്ഗ്രിഗേറ്റ് , കളിമണ്ണ് എന്നിവയുടെ പ്രത്യേക മിശ്രിതങ്ങൾ ഉപയോഗിക്കുന്നു.Extrusion ,powder bonding ,additive welding ,contour crafting, D -shape എന്നിവയാണ് 3D പ്രിന്റിങ് ഉപയോഗിച്ചുള്ള നിർമ്മാണത്തിന്റെ വിവിധ രീതികൾ.



Contour crafting 

വീടുകൾ ,കെട്ടിടങ്ങൾ ,ടവറുകൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഒരു layered fabrication technology ആണ് contour crafting.കമ്പ്യൂട്ടർ ഓട്ടോമേറ്റഡ് ക്രയിൻ ഉപയോഗിച്ച് വളരെ കുറഞ്ഞ ശാരീരിക അധ്വാനത്തിലും വേഗതയിലും നിർമ്മാണം പൂർത്തിയാക്കാൻ കഴിയുന്നു.ഭൂകമ്പം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ മൂലം നാശം വിതച്ച പ്രദേശങ്ങളിൽ വേഗത്തിൽ വീടുകൾ നിർമ്മിക്കുന്നതിന് ഈ സാങ്കേതികവിദ്യ സഹായിച്ചു.ഈ രീതിയിൽ ഒരു കോൺക്രീറ്റ് mould നിർമ്മിക്കുന്നതിന് റോബോട്ടിക് ടെക്‌നിക്കുകൾ ഉപയോഗിച്ച് കൃത്യമായ അളവിലുള്ള മോർട്ടാർ മിശ്രിതം നൽകുന്നു.ഓരോ ലയറുകളായി ഈ മിശ്രിതം ചേർക്കുന്നു.

3D പ്രിന്റിങ്ങിന്റെ പ്രയോജനങ്ങൾ 

  • വേഗത്തിലുള്ള നിർമ്മാണം : ധാരാളം സമയം ലാഭിക്കുന്നു.2 ആഴ്ച കൊണ്ടുള്ള ജോലികൾ കേവലം 3-4 ദിവസമായി കുറയ്ക്കാൻ സാധിക്കുന്നു.
  • കുറഞ്ഞ ചിലവ് :കുറഞ്ഞ നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കുന്നു.ജോലി സ്ഥലത്തു പരിക്കേൽക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
  • നിർമ്മാണത്തിന്റെ ലാളിത്യം 
  • കൃത്യത 
  • പ്രവർത്തനത്തിന്റെ ഏകീകരണം 
  • പുറന്തള്ളുന്ന മാലിന്യം കുറയുന്നു: കുറഞ്ഞ മാലിന്യം ഉൽപ്പാദിപ്പിക്കുന്നതിനാൽ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നു.