PCC (Plain Cement Concrete) :

PCC എന്നാൽ സാധാരണ സിമന്റ് കോൺക്രീറ്റിനെ (Plain Cement Concrete) ആണ് ഉദ്ദേശിക്കുന്നത്. അതായത് സിമൻ്റ്, മണൽ, അഗ്രഗേറ്റ്, വെള്ളം എന്നിവയുടെ  മിശ്രിതമാണ് PCC. ഇത് നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു കോൺക്രീറ്റ് മിശ്രിതമാണ്,പ്രത്യേകിച്ച് അധികം ലോഡ് കൊടുക്കുന്നില്ലാത്ത non -structural element കളിൽ ഇവ ഉപയോഗിക്കുന്നു.PCC എപ്പോഴും RCC യെക്കാൾ ശക്തി കുറഞ്ഞതായിരിക്കും.ഇവയുടെ നിർമ്മാണം വളരെ ലളിതവും ചെലവ് കുറഞ്ഞതുമാണ്.PCC കാലാവസ്ഥയെ പ്രതിരോധിക്കുകയും ദീർഘകാലം നിലനിൽക്കുകയും ചെയ്യും.

പ്രധാനമായും M5,M7.5,M10,M15 ഗ്രേഡ് കോൺക്രീറ്റാണ് PCC യായി ഉപയോഗിക്കുക.M5 ഗ്രേഡ് കോൺക്രീറ്റിന്റെ mix ratio 1:5:10 (സിമന്റ് :മണൽ : മെറ്റൽ )ആണ്. M7.5 ഗ്രേഡിൽ ൽ 1:4:8 എന്ന ratio യും M10 ,M15 എന്നിവയിൽ ക്രമമായി 1:3:6 ,1:2:4 എന്നീ ratio ഉപയോഗിക്കുന്നു.

ഇവയുടെ പ്രധാന ഉപയോഗങ്ങൾ:

*Footpath കളുടെ നിർമ്മാണത്തിന് PCC ഏറ്റവും അനുയോജ്യമാണ്.കാരണം അവ കാലാവസ്ഥയെ പ്രതിരോധിക്കുകയും കാൽനടക്കാർക്ക് സുഗമമായ നടപ്പാത നൽകുകയും ചെയ്യുന്നു.

*PCC driveways കാറുകൾ, ട്രക്കുകൾ മുതലായവയുടെ ഭാരം താങ്ങാൻ കഴിയുന്നതാണ്.കൂടാതെ അവ പരിപാലിക്കാൻ എളുപ്പവുമാണ്.

*PCC parking lot വാഹനങ്ങൾക്ക് സുരക്ഷിതവും ദീർഘകാലം നിലനിൽക്കാൻ കഴിയുന്ന പാർക്കിംഗ് സ്ഥലം നൽകുകയും ചെയ്യുന്നു.

*വീടുകൾക്കും കെട്ടിടങ്ങൾക്കും സ്വകാര്യതയും സംരക്ഷണവും നൽകാൻ മതിലുകൾ സഹായിക്കുന്നു.PCC കൊണ്ടാണ് പ്രധാനമായും മതിലുകൾ നിർമിക്കുന്നത്.PCC ഇവയ്ക്ക് ശക്തിയും ഈടും നൽകുന്നു.

RCC (Reinforced Cement Concrete):

PCC കോൺക്രീറ്റിന്റെ compressive stength കൂടുതലും tensile strength ദുർബലവുമാണ്. കോൺക്രീറ്റിനു ശക്തി എന്ന് പറയുന്നത് 28 ദിവസത്തെ compressive stength ആണ്. അതിൻ്റെ tensile strength കോൺക്രീറ്റിന്റെ compressive stength ന്റെ 1/10  മാത്രമേയുള്ളു.അതിനാൽ കോൺക്രീറ്റിൻ്റെ  tensile strengthവർദ്ധിപ്പിക്കുന്നതിന്, കോൺക്രീറ്റിൽ ബലമുള്ള മെറ്റീരിയൽ നൽകുന്നു. സാധാരണയായി ഉപയോഗിക്കുന്ന  മെറ്റീരിയൽ സ്റ്റീൽ ആണ്. ഈ തരത്തിലുള്ള കോൺക്രീറ്റിനെയാണ് RCC എന്ന് പറയുന്നത്.

RCC സാധാരണ സിമന്റ് കോൺക്രീറ്റിനേക്കാൾ ശക്തമാണ്. കാരണം, സ്റ്റീൽ tensile stress നെ നേരിടുന്നു, കോൺക്രീറ്റ് compression നെയും നേരിടുന്നു. ഇത് RCCയ്ക്ക് കൂടുതൽ വഴക്കവും സ്ഥിരതയും  നൽകുന്നു.

RCCയുടെ ഈടുനില്ലിപ്പും കരുത്തും കാരണം ഇത് നിരവധി ഉപയോഗങ്ങൾക്ക് അനുയോജ്യമാണ്.RCC വർക്കുകളിൽ പ്രധാനമായും M20,M25 തുടങ്ങി M55,M60 പോലുള്ള ഉയർന്ന ഗ്രേഡ് കോൺക്രീറ്റുകളാണ് ഉപയോഗിക്കുന്നത്.M20 ഗ്രേഡിൽ  1:1.5:3 ഉം M25 ഗ്രേഡിൽ 1:1:2 എന്നീ mix ratio യുമാണ് എടുക്കുന്നത്.

പ്രധാനപ്പെട്ട ഉപയോഗങ്ങൾ :

*കെട്ടിടങ്ങൾ: RCC കൊണ്ടാണ് കെട്ടിടങ്ങളുടെ foundation , ഭിത്തികൾ, തൂണുകൾ, ബീമുകൾ എന്നിവ നിർമ്മിക്കുന്നത്.

*പാലങ്ങൾ:RCC പാലങ്ങൾ കാലാവസ്ഥയെ പ്രതിരോധിക്കുകയും കനത്ത ചരക്ക് താങ്ങുകയും ചെയ്യും.

*അണക്കെട്ടുകൾ: RCC കൊണ്ടാണ് അണക്കെട്ടുകൾ നിർമ്മിക്കുന്നത്. വെള്ളം സംഭരിക്കുകയും ജലവൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഇവയ്ക്ക് കൂടുതൽ ശക്തി ആവശ്യമാണ്.


ഇങ്ങനെ RCC യുടെ ഉപയോഗം നിരവധിയാണ്.ഒരു നിർമ്മാണ പ്രവർത്തനത്തിൽ ഏറ്റവും അത്യാവശ്യമുള്ള വസ്തുവായി RCC വളർന്നിരിക്കുന്നു. കെട്ടിടങ്ങളുടെയൊക്കെ നിർമ്മാണത്തിന്റെ അടിസ്ഥാനം RCC ആണെന്ന് പറയേണ്ടി വരും.

എന്നിരുന്നാലും PCC യും പ്രാധാന്യമർഹിക്കുന്നു.ചെറിയ നിർമ്മാണ പ്രവർത്തനത്തിലൊക്കെ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ് PCC. 

ചുരുക്കത്തിൽ ഇവ രണ്ടും നിർമ്മാണ പ്രവർത്തനത്തിന്റെ നട്ടെല്ലായി നിലനിൽക്കുന്നു.